Select Your Language

Notifications

webdunia
webdunia
webdunia
webdunia

15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗമൊക്കെ സമൂഹത്തിന്റെ ഭാഗമെന്ന് പൊലീസ് മേധാവി

ബലാത്സംഗമൊക്കെ സമൂഹത്തിൽ നടക്കുന്നത്: പൊലീസ് മേധാവ്

പൊലീസ്
, വ്യാഴം, 18 ജനുവരി 2018 (09:04 IST)
ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന വിവാദ പ്രസ്താവനയുമായി ഹരിയാന പോലീസ് മേധാവി. ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദ പരാമാര്‍ശം നടത്തിയത്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മിശ്ര.
 
'ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്‌പ്പോഴും നടക്കുന്നുണ്ട്. പോലീസിന്റെ ജോലി സംഭവ അന്വേഷിക്കുക, ക്രിമിനലുകളെ പിടിക്കുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പോലീസിനെകൊണ്ട് ചെയ്യാനാവുന്നതൊക്കെ ചെയ്യും' എന്നദ്ദേഹം പറഞ്ഞു. 
 
കുരുക്ഷേത്രയ്ക്ക് സമീപം ട്യൂഷന് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ശനിയാഴ്ച പീഡനത്തിനിരയായി വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് സംശയിച്ച 19കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയേയും ഇതിനു പിന്നാലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോക്‌ലാ തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഹെലിപാഡിന്റേയും ആയുധപ്പുരകളുടേയും ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്