കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു, സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റി; പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (16:19 IST)
പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകനെ വളരെ സാഹസികമായ ഇടപെടലിലൂടെ കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹുദ്‌കേശ്വര്‍ സ്വദേശി വിജയ് എന്ന 55 വയസ്സുകാരനെ മകന്‍ വിക്രാന്ത് പില്ലേവറി(25) ആണ് കൊലപ്പെടുത്തിയത്. 
 
ശനിയാഴ്ച രാത്രിയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ ഇയാള്‍ പെട്ടന്ന് പ്രകോപിതനാവുകയും പിതാവിന്റെ കഴുത്ത് കടിച്ചു മുറിക്കുകയായിരുന്നു. ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്ന പിതാവിന്റെ കഴുത്തിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചു. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു. ഇയാളെ വലിച്ചിഴച്ച് വരാന്തയിലേക്ക് ഇട്ട ശേഷം സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു.
 
അച്ഛനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ അമ്മയെയും സഹോദരിയെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇവർ തന്നെയാണ് പൊലീസിനെ വിളിച്ച് വരുത്തിയതും. പൊലീസെത്തുമ്പോഴേക്കും ഇയാള്‍ അക്രമാസക്തമായി പെരുമാറുകയായിരുന്നു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴയ കാറുകള്‍ക്ക് ഇന്നു മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ല; മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ധനവും നല്‍കില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

പുതിയ കേന്ദ്ര ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും: മന്ത്രി ആര്‍ ബിന്ദു

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

അടുത്ത ലേഖനം