Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഠ്വയിൽ ബാലികയെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊന്ന പ്രതികൾക്ക് ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി, പോക്സോ നിയമം ശക്തമാക്കിയിട്ടും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നു

കഠ്വയിൽ ബാലികയെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊന്ന പ്രതികൾക്ക് ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി, പോക്സോ നിയമം ശക്തമാക്കിയിട്ടും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നു
, തിങ്കള്‍, 10 ജൂണ്‍ 2019 (17:51 IST)
ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് പ്രതികൾക്ക് ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി. പോക്സോ നിയമത്തി ശക്തമായ മാറ്റങ്ങൾ വരുത്തിയിട്ട് പോലും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരുന്നന്നതല്ലാതെ കുറഞ്ഞിട്ടില്ല ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മനസാക്ഷിയെ ആകെ ഉലച്ച കഠ്വ കേസിലെ വിധി ആശങ്കപ്പെടുത്തുന്നതാണ്.
 
ഒരു വിഭാഗം ആളുകളോടുള്ള വെറുപ്പാണ് എട്ടുവയസുകാരിയെ ക്രൂരതക്ക് ഇരയാക്കാൻ പ്രേരിപ്പിച്ചത്. നാടോടി സമുദായമായ ബഖർവാലകളെ ഗ്രാമത്തിൽനിന്നും ഭയപ്പെടുത്തി പുറത്താക്കുക എന്നതായിരുനു എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി നിരന്ത്രം പീഡനത്തിന് ഇരയാക്കിയ ശേഷം കല്ലുകൊൺട് തലക്കടിച്ച് കൊല്ലാൻ പ്രതികളെ പ്രേരിപ്പിച്ചത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.   
  
2018 ഫെബ്രുവരിയിൽ നടന്ന സംഭവം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ ഇളക്കിമറിച്ചതാണ്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത വിമർശനം കേന്ദ്ര സർക്കാർ നേരിട്ടപ്പോഴാണ് പോക്സോയിൽ കടുത്ത വകുപ്പുകൾ ഉൾപ്പെടുത്തി നിയമ പൂതുക്കിയത്. കേസ് വേഗത്തിൽ തീരുമാനമാക്കാനും നിയമം നിലവിൽ വന്നു. പക്ഷേ ഇതുകൊണ്ട് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറക്കൻ സാധിച്ചില്ല എന്നതാണ് വാസ്തവം.
 
നിയമങ്ങൾ ശക്തമായതുകൊണ്ട് മാത്രം കാര്യമായില്ല. നിയമങ്ങൾ കർശനമായി നടപ്പാകുമ്പോഴാണ് ആളുകളിൽ ഭയം ഉണ്ടാകു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്താൽ കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും എന്ന് ഉള്ളിൽ ഭയമുണ്ടാക്കിയാൽ മാത്രമേ കുട്ടികൾക്ക് മേലുള്ള അതിക്രമങ്ങൾ ചെറുക്കാനാകൂ. പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്ഥാവിച്ചത്., 
 
കോടതി വിധിയെ ചോദ്യം ചെയ്യാൻ പൗരന് അവകാശമില്ല. മേൽ കോടതികളെ സമീപിക്കാം. വിധിയിൽ സംതൃപ്തരല്ല എന്നും, മേൽ കോടതിയിൽ അപ്പീൽ നൽകുമെന്നുമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത് ഇത്തരം ക്രൂര സംഭവങ്ങളിൽ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങുന്നത് രാജ്യത്തിന്റെ സാമൂഹിക അവസ്ഥയിൽ ഭയം ഉണ്ടാക്കും എന്നതിൽ സംശയ വേണ്ട.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്വ കൂട്ടബലാത്സംഗക്കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം - മൂന്ന് പേര്‍ക്ക് 5 വര്‍ഷം തടവ്‌