Webdunia - Bharat's app for daily news and videos

Install App

സിദ്ധരാമയ്യയോ യെദ്യൂരപ്പയോ? അതോ എല്ലാവര്‍ക്കും മീതേ കുമാരസ്വാമി ചിറകുവിരിക്കുമോ?

ജോണ്‍ കെ ഏലിയാസ്
തിങ്കള്‍, 14 മെയ് 2018 (20:03 IST)
ഇനി മണിക്കൂറുകള്‍ മാത്രം. കര്‍ണാടകം ആര് ഭരിക്കുമെന്നറിയാന്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍. മനക്കോട്ടകളെല്ലാം യാഥാര്‍ത്ഥ്യത്തിന്‍റെ ചൂടറിയുമ്പോള്‍ ഉരുകിയൊലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഈ അവസാനനിമിഷത്തില്‍ യഥാര്‍ത്ഥ സ്ഥിതി ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിലയിരുത്തലുകളാണ് എല്ലാവരും നടത്തുന്നത്.
 
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും വെന്നിക്കൊടി പാറിക്കുമോ? സിദ്ധരാമയ്യയുടെ നേതൃത്വത്തിന് കന്നഡ ജനത വീണ്ടും വിശ്വാസമര്‍പ്പിക്കുമോ? അതോ ബി ജെ പിയെയും യെദ്യൂരപ്പയെയും വരിക്കാനാകുമോ ജനത ഒരുങ്ങുക? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മുകളിലായി ഇപ്പോള്‍ തെളിഞ്ഞുവരുന്ന മുഖം എച്ച് ഡി കുമാരസ്വാമിയുടേതാണ്.
 
കോണ്‍ഗ്രസിനും ബി ജെ പിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ കുമാരസ്വാമി വിശ്വരൂപം കാണിക്കും. ഈ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിക്കുക കുമാരസ്വാമിയായിരിക്കുമെന്നൊരു സംസാരം ഇപ്പോള്‍ സജീവമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രം നിലപാട് സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ ജെ ഡി എസിന്‍റെ നയം. അത് ജെ ഡി എസ് തുറന്നിടുന്ന വിലപേശലിന്‍റെ വിശാലമായ വാതിലാണ്.
 
കുമാരസ്വാമിയെ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ കൊഴുത്തപ്പോള്‍ അദ്ദേഹം പെട്ടെന്ന് സിംഗപ്പൂരിലേക്ക് പറന്നത് ഏറെ അഭ്യൂഹങ്ങള്‍ക്കും വഴിവച്ചു. രഹസ്യമായുള്ള സഖ്യചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നായി പല മാധ്യമങ്ങളുടെയും കണ്ടെത്തല്‍. ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുമെന്ന പഴയ നിലപാടൊന്നും എന്തായാലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത തെളിഞ്ഞാല്‍ ജെ ഡി എസ് കൂടെക്കൊണ്ടുനടക്കില്ല. അത് ബി ജെ പിക്കുമുന്നിലും കോണ്‍‌ഗ്രസിനുമുന്നിലും ഒരുപോലെ ചായാന്‍ തയ്യാറുള്ള മരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
 
അസാധാരണമായ കണക്കുകളൊക്കെ ബി ജെ പി നിരത്തുന്നുണ്ട്. താന്‍ മുഖ്യമന്ത്രിയായി 17ന് അധികാരമേല്‍ക്കുമെന്നൊക്കെ യെദ്യൂരപ്പ തട്ടിവിടുന്നുണ്ട്. എന്നാല്‍ അതൊക്കെ യാഥാര്‍ത്ഥ്യമാകുമോ എന്ന് കണ്ടറിയണം. കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെങ്കിലും അവരും കുമാരസ്വാമിയിലേക്ക് ഒരു പാലം പണിതിട്ടിട്ടുണ്ട്. വേണ്ടിവന്നാല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി അധികാരം നിലനിര്‍ത്താനായിരിക്കും കോണ്‍ഗ്രസും ശ്രമിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments