രാമക്ഷേത്രം വിട്ടൊരു കളിയില്ല, വടക്കേ ഇന്ത്യയിൽ അയോധ്യയും, തേക്കേ ഇന്ത്യയിൽ ശബരിമലയും ഉയർത്തിക്കാട്ടിയുള്ള ബി ജെ പി തന്ത്രം വിലപ്പോകുമോ ?

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (15:06 IST)
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടന പത്രികയിൽ പ്രധാന വാദ്ഗാനമായി ഉയർത്തിപ്പിടിച്ച് വടക്കേ ഇന്ത്യയിലെ ഹൈന്ദവ വോട്ടുകൾ ദ്രുവീകരിച്ചാണ് 2014ൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തിയത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ക്യാം‌പെയിനുകൾക്കെല്ലാം അന്ന് അമരത്ത് നിന്ന് ബി ജെ പിയെ സഹായിച്ചത് ആർ എസ് എസ് ആയിരുന്നു
 
ഇതേ തന്ത്രം തന്നെയാണ് അഞ്ച് വർഷങ്ങൾക്കിപ്പുറവും ബി ജെ പി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ധാനങ്ങളിൽ ഒന്ന് അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്നത് തന്നെയാണ്. ഇതോടൊപ്പം തേക്കേ ഇന്ത്യയിൽ വീണുകിട്ടിയ ശബരിമലയെ കൂടി ഉയർത്തിപ്പിടിച്ചുള്ളതാണ് ബി ജെ പിയുടെ പ്രകടന പത്രിക.
 
അയോധ്യ ഭൂമി തർക്കത്തെ പൊൻ‌മുട്ടയിൽടുന്ന താറാവിനെ പോലെയാണ് ബി ജെ പി കണുന്നത് എന്ന് വ്യക്തം. എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ ഒരു പ്രധാന ക്യാംപെയിനാണ് ഇത്. സജീവമല്ലാതെ കിടക്കുന്ന കേസ് തിരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ എല്ലാ നിലയിലും സജീവമാകുന്നത് നമ്മൾ കാണാറുള്ളതാണ്.
 
എന്നാൽ നിലവിലെ സഹചര്യത്തിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട്. കേസ് രമ്യമായി പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്. രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ കുറച്ചുകൂടി കാര്യക്ഷമായ രീതിയിൽ ഒന്നു കൂടി നടത്താനായിരുന്നു കോടതിയുടെ തീരുമാനം. മധ്യസ്ഥ ചർച്ചകളിൽ സമവായം കണ്ടെത്തിയാൽ അതായിരിക്കും കേസിലെ അന്തിമ വിധി എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
 
എന്നാൽ നിർമോഹി അഘാഡ, രാം ലല്ല എന്നീ സംഘടനകളും ഉത്തർ പ്രദേശ് സർക്കാരും മധ്യസ്ഥ ചർച്ചകൾ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത് എന്നതിനാൽ മധ്യസ്ഥ ചർച്ചകൾ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ടാകാൻ സാധ്യതയില്ല. അതിനർത്ഥം തർക്കം ഇനിയും അനന്തമായി നീണ്ടുപോകും എന്നുതന്നെ. ഇത് ആർ എസ് എസിനെയും ബി ജെപിയെയും വലിയ രീതിയിൽ സഹായിക്കും. 
 
ശബരിമല വിഷയത്തിലേക്ക് വന്നുകഴിഞ്ഞാൽ വിശ്വാസികളുടെ ആചാരം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ വിശദ വിവരണം സുപ്രീം കോടതി മുൻ‌പാകെ അവതരിപ്പിക്കും എന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു. ഇതു തന്നെ ആളുകളുടെ വികാരത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. 
 
പുന‌ഃപരിശോധനാ ഹർജികൾ കോടതി പരിഗണിച്ചു കഴിഞ്ഞു. നേരിട്ട് വാദം ഉന്നയിക്കാൻ സാധിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാനുള്ള അവസരവും കോടതി നൽകി. ഇനി കേസിൽ അന്തിമ വിധി പറയുക എന്നതാണ് കോടതിക്ക് മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇനിയും കോടതിക്ക് മുന്നിൽ വിശദീകരണം നൽകും എന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments