Webdunia - Bharat's app for daily news and videos

Install App

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 മാര്‍ച്ച് 2025 (17:45 IST)
പ്രശസ്തമാണ് തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം. ദ്രാവിഡ ക്ഷേത്രങ്ങളെ പണ്ട് കാലത്ത് കല്ല് എന്ന് വിളിച്ചിരുന്നു. എവിടെ സ്ഥിതിചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആറ്റില്‍ അല്ലെങ്കില്‍ അതിന്റെ സംഗമസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രം ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാല്‍ എന്നായി പരിണമിച്ചത്. ഉപദേവതകളായി ശിവന്‍,ഗണപതി,നാഗദൈവങ്ങള്‍,മാടന്‍ തമ്പുരാന്‍ എന്നിവര്‍ക്കും ക്ഷേത്രത്തില്‍ പ്രതിഷ്ഠകളുണ്ട്. 
 
ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആറ്റുകാലമ്മ എന്ന പേരിലാണ് ദേവി അറിയപ്പെടൂന്നത്. എന്നാല്‍ കണ്ണകി,അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ക്ഷേത്രം സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്നു. ഇവിടത്തെ പ്രധാന ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല.
 
കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ് പ്രധാനം. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് ഈ ചടങ്ങിലാണ്. പൊങ്കാല ഇട്ടാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

നിങ്ങളുടെ നെറ്റി ഇങ്ങനെയാണോ? നിങ്ങള്‍ക്ക് ഈ സ്വഭാവങ്ങളുണ്ടാകാം

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

നിവര്‍ന്നുകിടന്നാണോ ഉറങ്ങുന്നത്, നിങ്ങള്‍ ശക്തനായ വ്യക്തിയാണ്!

Ramadan:പള്ളികളും വീടുകളും പ്രാർഥനാ നിർഭരം, സംസ്ഥാനത്ത് റമദാൻ വൃതത്തിന് ആരംഭം

അടുത്ത ലേഖനം
Show comments