Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരവറിയിച്ച് വിഷു: എങ്ങും പൂവിട്ട് കണിക്കൊന്നകള്‍

വരവറിയിച്ച് വിഷു: എങ്ങും പൂവിട്ട് കണിക്കൊന്നകള്‍

ശ്രീനു എസ്

, തിങ്കള്‍, 12 ഏപ്രില്‍ 2021 (16:47 IST)
മലയാളികളുടെ പുതുവര്‍ഷമായ വിഷു വരുന്ന ബുധനാഴ്ചയാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും കണിക്കൊന്നകള്‍ പൂവുകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. പുതുവര്‍ഷത്തെ കണികാണാന്‍, കണിവയ്ക്കാനുള്ള സാധനങ്ങള്‍ക്കായി തിരച്ചിലിനുള്ള സമയമായി. രാവിലെ കൃഷ്ണവിഗ്രഹം ഉള്‍പ്പെടെയുള്ള വിഷുക്കണി കണ്ടാല്‍ വര്‍ഷം മുഴുവന്‍ ശുഭമായിരിക്കുമെന്നാണ് വിശ്വാസം.
 
വിഷു എന്നു കേള്‍ക്കുമ്പോള്‍ ഭക്ഷണപ്രിയരായ ചിലര്‍ക്ക് ഓര്‍മ വരുന്നത് നാവൂറുന്ന എരിശേരിയാണ്. ചിലര്‍ പഴയ കണിമാങ്ങക്കുലകളുള്ള ഓര്‍മകളാണ്. പ്രായമായവര്‍ക്ക് വിഷു വൈകാരികമായ നിശബ്ദമായ ഒരനുഭവമാണ്. 
 
കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ് ഈ ദിനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: വിഷു ഉത്സവത്തിനു ഇന്ന് നട തുറക്കും