Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 27 दिसंबर 2024
webdunia

അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു - വീഡിയോ

മെസി തകർത്താടി, മറഡോണ കുഴഞ്ഞുവീണു

അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു - വീഡിയോ
, ബുധന്‍, 27 ജൂണ്‍ 2018 (09:23 IST)
ലോകമെമ്പാടുമുള്ള അർജന്റീന ഫാൻസിന്റെ പ്രാർത്ഥനകൾ സഫലമാകുന്ന കാഴ്ചയാണ് റഷ്യയിലെ മൈതാനത്ത് ഇന്നലെ നടന്നത്. നൈജീരിയയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ അർജന്റീന ജയിച്ചു. അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം. 
 
ചൊവ്വാഴ്ച രാത്രി നൈജീരിയയ്ക്കെതിരായ വിജയം അർജന്റീന ആഘോഷിക്കുന്നതിനിടയിലാണ് മറഡോണയ്ക്ക് ദേഹാസ്വാസ്ത്വം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാകാൻ കാരണം. ചികിത്സയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ ആരോഗ്യനില മെച്ചെപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.
 
അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ വികാരഭരിതനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൈജീരിയയ്‌ക്കെതിരായി മെസി ആദ്യ ഗോൾ നേടിയപ്പോൾ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യംഅനുഭവപ്പെട്ടത്.
 
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീയുടെ പ്രക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്. ആദ്യ പ്രീക്വാർട്ടർ മത്സരം അർജന്റീനയും ഫ്രാൻസും തമ്മിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദ മാൻ’ - മെസിയുടെ മാജിക്കൽ ഗോൾ