പെനാൽറ്റി തുലച്ച് റൊണാൾഡൊ; മെസിയെ ട്രോളിയതിന്റെ ശാപമായിരിക്കുമെന്ന് ആരാധകർ
ഭാഗ്യം തുണച്ചില്ല, റൊണോയ്ക്ക് പിഴച്ചു!
ഇറാനെതിരെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ 53ആം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഇറാനിയന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗോളിയുടെ കൈകളിലേക്കടിച്ചു തുലച്ചത് ആരാധകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. വീഡിയോ അസിസ്റ്റ് റഫറിയിലൂടെയാണ് പെനാല്‍റ്റി ലഭിച്ചത്.
ഇതോടെ, ലയണല്‍ മെസിക്കൊപ്പം ലോകകപ്പിലെ പെനാല്‍റ്റി നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ റൊണാള്‍ഡോയും ചേര്‍ന്നു. ഐസ്ലന്‍ഡിനെതിരേ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് അര്‍ജന്റീനിയന്‍ സൂപ്പര്‍ മെസി വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
മെസിയെ ട്രോളിയതിന്റെ ശാപമായിരിക്കാം ഇതെന്ന് ഫാൻസ് പറയുന്നു.