Publish Date: Tue, 19 Jun 2018 (16:13 IST)
Updated Date: Tue, 19 Jun 2018 (16:17 IST)
റഷ്യൻ ലോകകപ്പിൽ പെറു ഗോൾ നേടിയാൽ തന്റെ മേൽവസ്ത്രമൂരി ആഹ്ലാദം പങ്കുവെക്കുമെന്ന് പെറുവിന്റെ സുന്ദരിയായ ആരാധിക നിസു കൌട്ടി. പെറുവിന്റെ കാമുകി എന്നാണ് മോഡലായ നിസു കൌട്ടി അറിയപ്പെടുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് ചൂടേറി വരുമ്പോഴാണ് ചൂടൻ പ്രഖ്യാപനവുമായി നിസു രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡെൻമാർക്കുമായി നടന്ന പെറുവിന്റെ ആദ്യ മർത്സരത്തിൽ. ഒരു ഗോളിന് പെറു ഡെൻമാർക്കിനോട് പരാജയപ്പെട്ടിരുന്നു. ഫ്രാൻസിനെതിരെ വ്യാഴാഴ്ചയാണ് പെറുവിന്റെ അടുത്ത മത്സരം.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലും പെറു ഗോളടിച്ചില്ലെങ്കിൽ ഓസ്ട്രേലിയയുമായി 25ന് നടക്കുന്ന മത്സരം വരെ കാത്തിരിക്കാൻ തന്റെ ആരാധകർക്കും നിസു നിർദേശം നൽകിയിട്ടുണ്ട്. പെറുവിന്റെ ഓരോ മത്സരത്തിലും നിറ സാനിധ്യമായിരിക്കും നിസു കൌട്ടി എന്ന പെറുവിന്റെ കാമുകി.
ഫോട്ടോ ക്രഡിറ്റ്സ്: ദി സൺ