Publish Date: Tue, 26 Jun 2018 (08:05 IST)
Updated Date: Tue, 26 Jun 2018 (08:09 IST)
റഷ്യയിൽ ലോകകപ്പ് ഫുട്ബോൾ നടക്കുകയാണ്. അതിന്റെ ആരവം ഇങ്ങ് മലപ്പുരം വരെയുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോൾ സോഷ്യല്‍ മീഡിയയിൽ ട്രോളുകളുടെ പൂക്കാലമാണ്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ കളിയിലെ സംഭവവികാസങ്ങളും കമന്ററികളും വരെ ട്രോളന്മാര്‍ക്ക് വിഷയമാകാറുണ്ട്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയേയും നെയ്മര്‍ ജൂനിയറേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയുമെല്ലാം ട്രോളുന്ന പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂവരുടേയും ലോകകപ്പ് പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ചില മലയാളി ചെറുപ്പക്കാര്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.