Webdunia - Bharat's app for daily news and videos

Install App

എന്റെ സിനിമകള്‍ കാണിക്കുന്നത് അന്താരാഷ്ട്രവേദികളിലാണ്, അവിടെയാര്‍ക്കും മോഹന്‍ലാലിനെ അറിയില്ല: മോഹന്‍ലാലിനു മറുപടിയുമായി ഡോ ബിജു

ഒരു വാനപ്രസ്തമോ വസ്തുഹാരയോ ആണെങ്കില്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍, എനിക്ക് വലിയ താല്‍പ്പര്യമില്ലെന്ന് ബിജു!

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (09:35 IST)
ഡോ. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനു മറുപടിയുമായി ബിജു രംഗത്ത്. മോഹന്‍ലാലിനു താല്‍പ്പര്യമുണ്ടെങ്കില്‍ എന്റെ സിനിമയില്‍ അഭിനയിക്കാമെന്നും എനിക്ക് വലിയ താല്‍പ്പര്യം ഇല്ലെന്നും ബിജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോ‌ദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിനൊന്നും അദ്ദേഹത്തിനു മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ വനിത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 
 
‘അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. കഥ കേള്‍ക്കുമ്പോള്‍  എനിക്ക് ചില ചോദ്യങ്ങളുണ്ടായി, അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു അത്. 
 
എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്‍റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ ആകണം. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല‘ - എന്നായിരുന്നു മോഹന്‍ലാല്‍ ബിജുവിനോട് പറഞ്ഞത്.  
 
ഇതിനു മറുപടിയുമായിട്ടാണ് ബിജു രംഗത്തെത്തിയത്. അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നിരുന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ.ബിജു പറയുന്നു. ‘എന്‍റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതിനാല്‍ ആരാണ് അതില്‍ അഭിനയിക്കുന്നത് എന്നത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.  
 
ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്‍റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നും ഡോ. ബിജു പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

79 th Independence Day: 79-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ; ആശംസകള്‍ നേരാം

സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

അടുത്ത ലേഖനം
Show comments