Webdunia - Bharat's app for daily news and videos

Install App

നസ്രിയക്ക് പൃഥ്വിയെക്കാളിഷ്ടം ദുല്‍ഖറിനെ തന്നെ! അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?

അതെ, ദുല്‍ഖര്‍ തന്നെ! ഉറപ്പിച്ചോളൂ...

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (08:28 IST)
മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നസ്രിയ നസിം. ഫഹദുമായിട്ടുള്ള വിവാഹത്തോടെ നസ്രിയ സിനിമയില്‍ നിന്നും കുറച്ച് ബ്രേക്ക് എടുത്തിരുന്നു. അഭിനയിക്കണമെന്നും തിരിച്ചുവരണം എന്നും നസ്രിയയോട് ആരാധകര്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്.
 
ഇതിനിടയിലാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫഹദ് തന്നെ ഇക്കാര്യം സൂചിപ്പിച്ചതോടെ ആ സംശയം മാറികിട്ടിയിരിക്കുകയാണ്. നസ്രിയ തിരിച്ചു വരുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ഫഹദ് സൂചന നല്‍കിയത്.
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും നസ്രിയ തിരുച്ചു വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെന്ന് സംവിധായിക തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, നസ്രിയയുടെ രണ്ടാം വരവ് ദുല്‍ഖര്‍ സല്‍മാന്റെ നായിക ആയിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 
 
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം വീണ്ടുമൊരു ട്രാവല്‍ സിനിമയുമായി ദുല്‍ഖര്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക നസ്രിയ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. നസ്രിയയുടെ തിരിച്ചു വരവ് അറിയിച്ച ഫഹദും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നായകന്‍ ആരെന്ന കാര്യം ഹഫദും സസ്പെന്‍സ് ആക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments