Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിങ്കി കുട്ടിയല്ല, ആറ് കുട്ടികളുടെ അമ്മയാണ്; തീയേറ്റർ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും ഉടനെത്തും

ഷാജി പാപ്പനും കുട്ടികളും ഉടനെത്തും

ഷാജി പാപ്പൻ
, വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:17 IST)
'ആട് ഒരു ഭീകര ജീവിയാണ്’ തിയേറ്ററുകളില്‍ വിജയമൊന്നുമായിരുന്നില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആ സിനിമ ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. റിലീസായ സമയത്ത് നെഗറ്റീവ് നിരൂപണത്തിന്‍റെ ഇരയായി സിനിമ മാറി. എന്നാല്‍ സിനിമ വന്നുപോയി മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രങ്ങളിലൊന്നായി ആട് മാറി.
 
ആട് വിജയിച്ചില്ലെങ്കിലും ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഹിറ്റായി മാറിയിരുന്നു. ഷാജി പാപ്പനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആടിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ പിങ്കി എന്ന ആട് കേന്ദ്രകഥാപാത്രം തന്നെയായിരുന്നു.
 
ഈ കുഞ്ഞാടിനെ ലഭിച്ചത് മുതല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കഥ. അന്ന് കുഞ്ഞായിരുന്ന പിങ്കി ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. ആറ് കുട്ടികളുടെ മാതാവാണിപ്പോള്‍. സംവിധായകന്‍ മിഥുന്‍ മാനുല്‍ തോമസ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു' - ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ