400ലധികം ചിത്രങ്ങളുടെ അനുഭവ പരിചയമുണ്ട്, നിങ്ങള്‍ക്ക് അദ്ദേഹത്തെ പറ്റിക്കാനാവില്ല; മമ്മൂട്ടിയെക്കുറിച്ച് റാം

വെള്ളി, 25 ജനുവരി 2019 (12:03 IST)
മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പ് റിലീസിനൊരുങ്ങുകയാണ്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്.
 
ഫെബ്രുവരി ഒന്നിന് ചിത്രം റിലീസ് ചെയ്യും. ലൊക്കേഷനിൽ 25 ദിവസങ്ങൾ ചിത്രത്തിനായി ചെലവഴിച്ചെന്നാണ് സംവിധായകൻ റാം പറയുന്നത്. ആ സെറ്റിൽ തന്നെയാണ് താനും കുറച്ചുപേരും താമസിച്ചതെന്നും അദ്ദേഹം പറയുന്നു. 'മനുഷ്യൻ ഇല്ലാത്തതും കുരുവി ചാകാത്ത ഒരു സ്ഥല'വുമാണ് ലൊക്കേഷനായി വേണ്ടതെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. സിനിമാ എക്സപ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാം മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം വ്യക്തമാക്കിയത്.
 
താടി വളര്‍ത്തിയത് പോലും വളരെ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആറ് മാസം കഴിഞ്ഞായിരുന്നു നടന്നത്. എല്ലാ ദിവസവും ഷൂട്ടിങ്ങിന് പോകുന്ന വ്യക്തിയായിട്ട് കൂടി ആ കണ്ടിന്യുവിറ്റി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. നാനൂറോളം ചിത്രങ്ങളുടെ അനുഭവം അദ്ദേഹത്തിനുണ്ട്. ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന്റെ ആവശ്യകത അദ്ദേഹത്തിന് അറിയാം, അത് പടത്തില്‍ വരുമോ ഇല്ലയോ എന്നദ്ദേഹത്തിനറിയാം, നിങ്ങള്‍ക്കദ്ദേഹത്തെ പറ്റിക്കാനാവില്ല. റാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചിത്രത്തിന് വെല്ലുവിളിയായത് മമ്മൂട്ടിയുടെ സൗന്ദര്യം; പേരൻപിന്റെ സംവിധായകൻ പറയുന്നു