Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

അന്ന് ന്യൂ ഡൽഹി, ഇന്ന് പേരൻപ് - മമ്മൂട്ടിയെ നെഞ്ചോടടക്കി തമിഴകം !

ക്ലാസിനെ മാസാക്കുന്ന മമ്മൂക്ക മാജിക്, പേരൻപിന് തമിഴ്നാട്ടിൽ 10 ഫാൻസ്‌ ഷോ !

മമ്മൂട്ടി
, ബുധന്‍, 23 ജനുവരി 2019 (19:06 IST)
ഏതൊരു നടനും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന കാര്യമാണ് അന്യനാട്ടിൽ തന്റെ സിനിമ ആഘോഷിക്കപ്പെടണം എന്നത്. അത്തരമൊരു സ്വപ്നം യാഥാർത്ഥ്യമാവുകയാണ് മമ്മൂട്ടിക്ക്. റാമിന്റെ പേരൻപിനു തമിഴ്നാട്ടിൽ വൻ വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് ഫാൻസ്. 
 
ചെന്നൈയിലും മധുരയിലും കോയമ്പത്തൂരും ഉൾപ്പടെ പത്തോളം സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഫാൻസ്‌ ഷോകൾ   ഉറപ്പായതായി റിപ്പോർട്ടുകൾ. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ തമിഴ്നാട് ഘടകമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 
തമിഴകത്തേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കുകയാണ് അവർ. പത്ത് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരിൽ പ്രമുഖരുമുണ്ട്. സംവിധായകൻ മിഷ്കിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് തുടങ്ങിയവർ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു.
 
എന്നാൽ, ഇതാദ്യമായിട്ടല്ല ഇത്തരം ഒരു ആഘോഷം മമ്മൂട്ടിക്കും മമ്മൂട്ടി സിനിമയ്ക്കും ലഭിക്കുന്നത് എന്നതും ഓർക്കേണ്ടതുണ്ട്. വർഷങ്ങൾക്ക് മുൻപ് റിലീസ് ആയ ന്യൂ ഡൽഹിയിലൂടെ വൻ സ്വീകരണവും ആഘോഷവുമായിരുന്നു മമ്മൂട്ടിക്ക് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്. എന്നാൽ, അതിൽ നിന്നും പേരൻപിനെ വ്യത്യസ്തമാക്കുന്നത് ‘ന്യൂ ഡൽഹി’ റിലീസ് ആയതിനുശേഷമായിരുന്നു ആഘോഷങ്ങൾ എന്നതാണ്. ഇവിടെ പേരൻപ് റിലീസിനു മുന്നേ അത് തുടങ്ങിയിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് സംസാരിക്കാൻ ഇഷ്ടമില്ലാത്ത വ്യക്തി, വലിയ അടുപ്പമില്ല: ഗോകുൽ സുരേഷ്