Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറും ഇരുന്നൂറും കോടി മുടക്കിയല്ല സിനിമ പിടിക്കേണ്ടത്: സുരേഷ് കുമാർ

ഇങ്ങനെ പണം മുടക്കാൻ മലയാള സിനിമയ്ക്ക് കഴിയില്ല.

Suresh Kumar

നിഹാരിക കെ.എസ്

, തിങ്കള്‍, 28 ഏപ്രില്‍ 2025 (11:04 IST)
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാർ. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റിനിർത്തണമെന്നും താരങ്ങൾ ആണെങ്കിലും സംവിധായകർ ആണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കില്ല എന്നും താക്കീത് കൊടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
 
സിനിമകളുടെ നഷ്ടക്കണക്ക് ഇനിയും പുറത്തു വിടും. നൂറും ഇരുന്നൂറും കോടി മുടക്കിയല്ല പടം എടുക്കേണ്ടത്. ഇങ്ങനെ പണം മുടക്കാൻ മലയാള സിനിമയ്ക്ക് കഴിയില്ല. കണക്ക് പുറത്തു വിടുന്നതിനോട് ആരും ക്ഷോഭിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം, പുലർച്ച രണ്ടു മണിയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് മമ്മൂക്ക ചീത്ത വിളിച്ചു, അതോടെ ആ പരുപാടി നിർത്തി: ഗണപതി