Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രാന്തന്മാർ ഇറങ്ങിയിട്ടുണ്ട് കോടികളുടെ കണക്കും പറഞ്ഞ്': കമന്റ്, ഓണക്കോടി പോലും വാങ്ങിക്കൊടുക്കാത്ത ടീംസ് ആണെന്ന് അഭിരാമി

Abhirami Suresh

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (16:47 IST)
പുതിയ വ്‌ളോഗുമായി അഭിരാമി സുരേഷ്. തന്റേയും കുടുംബത്തിന്റേയും രസകരമായൊരു വീഡിയോയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ മുൻപ് വ്ലോഗ് ചെയ്യുമായിരുന്നുവെന്നും എന്നാൽ, തങ്ങൾക്ക് നേരെ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം ആ വ്ലോഗ് പരുപാടി ഇടയ്ക്ക് വെച്ച് നിന്നുപോയെന്നുമാണ് അഭിരാമി പറയുന്നത്. വീഡിയോയ്ക്ക് ആരാധകർ നൽകിയ കമന്റും അതിന് അഭിരാമി നൽകിയ മറുപടി കമന്റും വൈറലാകുന്നുണ്ട്. 
 
ഭ്രാന്തന്മാരൊക്കെ ഇറങ്ങിയിട്ടുണ്ട് അഭി, കോടികളുടെ കണക്കും പറഞ്ഞ്. നമ്മളില്ലേ എന്നായിരുന്നു ഒരു കമന്റ്. ഓണക്കോടി പോലും വാങ്ങിക്കൊടുക്കാതെ സ്‌നേഹം വാഴത്തിപ്പാടുന്ന ടീംസ് ആണ് എന്നാണ് ഇതിന് അഭിരാമി നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.  
 
'പല വെല്ലുവിളികളും, അടിച്ചമര്‍ത്തലും അനാവശ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. സ്ഥിരമായി വ്‌ളോഗ് ചെയ്യുന്നതില്‍ നിന്നും അതെല്ലാം ഞങ്ങളെ തടഞ്ഞു. അത് ഞങ്ങളുടെ സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധത്തെ ബാധിച്ചു. അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. അതിനാലാണ് ഇടയ്ക്ക് വച്ച് വ്യക്തിപരമായി വ്‌ളോഗിംഗ് ആരംഭിക്കുന്നത്. സ്വന്തം വഴികളിലൂടെ കണക്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു',വെന്നും അഭിരാമി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്: വിവാഹ ആഘോഷങ്ങൾ തുടങ്ങി ശോഭിത ധൂലിപാല