Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്: വിവാഹ ആഘോഷങ്ങൾ തുടങ്ങി ശോഭിത ധൂലിപാല

Sobhita Dhulipala begins wedding celebrations

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (16:16 IST)
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സൗത്ത് ഇന്ത്യൻ താരങ്ങളായ ശോഭിത ധൂലിപാലയും നാഗചൈതന്യയും. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ശോഭിത ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. 
 
വിശാഖപട്ടണത്ത് ആണ് ഈ ചടങ്ങുകൾ നടന്നത്. സാരി ചുറ്റി, സ്വർണ്ണാഭരണങ്ങൾ ധരിച്ച്, തലയിൽ മുല്ലപ്പൂക്കൾ ചൂടി തികച്ചും ട്രഡീഷണൽ ലുക്കിലാണ് ചിത്രങ്ങളിൽ ശോഭിതയെ കാണാനാവുക. ‘അങ്ങനെ അത് ആരംഭിക്കുന്നു,’ എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ശോഭിത കുറിച്ചത്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത്.
 
ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗിൽ ആയിരുന്നു. ഓഗസ്റ്റ് 8ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി സാമന്ത ആയിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. 2017ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ ആയിരുന്നു വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചു, ഏക്ത കപൂറിനെതിരെ പോക്സോ കേസ്