Abishek Bachan: 'അവാർഡ് എല്ലാം പൈസ കൊടുത്ത് വാങ്ങുന്നതല്ലേ'; വിമർശനത്തിന് അഭിഷേക് ബച്ചന്റെ മറുപടി

കഴിഞ്ഞ ദിവസം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം അഭിഷേകിനെ തേടി എത്തിയിരുന്നു.

നിഹാരിക കെ.എസ്
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (14:10 IST)
അവാർഡുകൾ വില കൊടുത്ത് വാങ്ങുന്നതാണെന്നും പിആർ വഴിയാണ് ഇന്നും സിനിമയിൽ നിലനിൽക്കുന്നത് എന്ന വിമർശത്തിന് ചുട്ട മറുപടി നൽകി നടൻ അഭിഷേക് ബച്ചൻ. അവാർഡുകൾ എല്ലാം കഠിനാധ്വാനം കൊണ്ട് നേടിയതാണെന്നും ഇനിയും അത് തന്നെ തുടരുമെന്ന് അഭിഷേക് പറഞ്ഞു. 
 
കഴിഞ്ഞ ദിവസം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം അഭിഷേകിനെ തേടി എത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് നവനീത് മുൻദ്ര എന്നയാൾ നടനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
 
'കരിയറിൽ ഒറ്റ സോളോ ബ്ലോക്ക്ബസ്റ്ററുകൾ ഇല്ലെങ്കിലും അവാർഡുകൾ എങ്ങനെ വിലകൊടുത്തത് വാങ്ങാം എന്നതിന്റെയും പിആർ ഉപയോഗിച്ച് എങ്ങനെ പ്രസക്തരായി നിലനിൽക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഭിഷേക് ബച്ചൻ. 'ഐ വാണ്ട് ടു ടോക്ക്' എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. 
 
കുറച്ച് പെയ്ഡ് നിരൂപകർ ഒഴികെ മറ്റാരും ആ സിനിമ കണ്ടിട്ടില്ല. 2025 അദ്ദേഹത്തിന്റെ വർഷമാണെന്ന് പറയുന്ന ട്വീറ്റുകൾ കാണുമ്പോൾ എനിക്ക് ചിരി വരുന്നു. കൂടുതൽ അംഗീകാരം, ജോലി, അഭിനന്ദനം, അവാർഡുകൾ എന്നിവ അർഹിക്കുന്ന അദ്ദേഹത്തെക്കാൾ മികച്ച നടന്മാരുണ്ട്. പക്ഷേ കഷ്ടം! അവർക്ക് PR ബുദ്ധിയും പണവുമില്ല', എന്നായിരുന്നു അഭിഷേകിനെതിരെ ഉയർന്ന വിമർശനം.
 
'ഞാൻ ഇതുവരെ ഒരു അവാർഡുകളും വില കൊടുത്ത് വാങ്ങിയിട്ടില്ല. കഠിനാധ്വാനം കൊണ്ടാണ് അതെല്ലാം നേടിയത്. നിങ്ങളുടെ വായടയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടുതൽ കഠിനാധ്വാനിക്കുക എന്നതാണ്. അതുവഴി ഭാവിയിൽ എനിക്ക് ലഭിക്കാൻ പോകുന്ന പുരസ്കാരങ്ങളെ നിങ്ങൾ സംശയിക്കില്ല. നിങ്ങൾ തെറ്റാണെന്ന് ഞാൻ തെളിയിക്കും', എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments