Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു, അതിപ്രശസ്തയായിരുന്നു': ഭാര്യയെ കുറിച്ച് വാചാലനായി അജിത്

ശാലിനി കരിയർ ഉപേക്ഷിച്ച് തനിക്കൊപ്പം നിന്നുവെന്ന് അജിത്

Ajith

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (09:26 IST)
പദ്മ ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് തമിഴ് സിനിമാതാരം അജിത്. അവിശ്വസനീയമായ നിമിഷമെന്നാണ് പദ്മ ഭൂഷണെ കുറിച്ച് അജിത് കുമാർ പറഞ്ഞത്. തന്റെ ഇതുവരെയുള്ള എല്ലാ അധ്വാനത്തിന്റെയും ഫലമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അജിത്ത് തുറന്നു പറഞ്ഞു.
 
ഈ നേട്ടത്തിൽ പ്രേക്ഷകരോടും കുടുംബത്തോടും സുഹൃത്തുക്കളോടുമെല്ലാം നന്ദി പറഞ്ഞ അജിത് തന്റെ എല്ലാ നേട്ടങ്ങളിലും ഭാര്യ ശാലിനിയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു. സ്വപ്‌നതുല്യമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
 
ഭാര്യമാർ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും അവരുടെ ത്യാഗങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഭർത്താക്കന്മാർ ഏറെ കുറവാണെന്നും, എന്നാൽ താങ്കൾ അതിൽ നിന്നും വ്യത്യസ്തമാണല്ലോ എന്ന ചോദ്യത്തോടും അജിത്ത് പ്രതികരിച്ചു.
 
'പൊളിറ്റിക്കലി കറക്ടാകാൻ വേണ്ടി പറയുന്നതല്ല. എല്ലാവർക്കും അറിയാവുന്നത് പോലെ ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. അതിപ്രശസ്തയായിരുന്നു. എന്നിട്ടും അവൾ കരിയറിൽ ഒരു ബാക്ക് സീറ്റെടുത്തു. എന്റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിന്നു. ജീവിതത്തിൽ ഞാനെടുത്ത തീരുമാനങ്ങൾ തെറ്റിപ്പോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴും അവൾ എനിക്കൊപ്പം നിന്നു. ഞാൻ ജീവിതത്തിൽ നേടിയ എല്ലാ നേട്ടങ്ങളിലും അവൾക്ക് വലിയ പങ്കുണ്ട്,' അജിത്ത് പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ സദാശിവനൊപ്പം പ്രണവ് മോഹൻലാൽ; ഭ്രമയുഗം ടീമിന്റെ പുതിയ ചിത്രത്തിന് പാക്കപ്പ്