Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയ കഴിഞ്ഞെന്ന് പറഞ്ഞത് കള്ളം? വേലക്കാരിയെ പോലൊരുത്തിയെ വിവാഹം കഴിക്കും! അജിത്തിനെതിരെ മുൻകാമുകി ഹീര

അജിത്തിന്റെ പേരിനൊപ്പം വന്ന ഒരേയൊരു ഗോസിപ്പ് നടി ഹീര രാജഗോപാലുമായി പ്രണയത്തിലായിരുന്നു എന്നതാണ്.

Heera

നിഹാരിക കെ.എസ്

, ചൊവ്വ, 29 ഏപ്രില്‍ 2025 (13:00 IST)
തല എന്ന് തമിഴ്‌നാട്ടുകാർ വിളിക്കുന്ന നടൻ അജിത് കുമാർ വിവാദങ്ങളിലൊന്നും ചെന്ന് പെടാറില്ല. സിനിമ കഴിഞ്ഞാൽ നേരെ കുടുംബമൊത്തുള്ള നിമിഷങ്ങൾ, യാത്ര, കാർ റേസ് ഇതാണ് അദ്ദേഹത്തിന്റെ ജീവിതം. ശാലിനിയെ കണ്ട് പ്രണയത്തിലായ ശേഷം അദ്ദേഹം ഒരു വിവാദത്തിലും അകപ്പെട്ടിട്ടില്ല. അതിന് മുൻപ് അജിത്തിന്റെ പേര് മറ്റൊരു നായികയ്‌ക്കൊപ്പം ഉയർന്നു വന്നിരുന്നു. അജിത്തിന്റെ പേരിനൊപ്പം വന്ന ഒരേയൊരു ഗോസിപ്പ് നടി ഹീര രാജഗോപാലുമായി പ്രണയത്തിലായിരുന്നു എന്നതാണ്. ഇവരുടെ പ്രണയകഥ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. 
 
ഇപ്പോഴിതാ നടനെതിരെ ഗുരുതരമായ ആരോപണവുമായി ഹീര വന്നുവെന്ന തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മുൻകാമുകനെതിരെ ഹീര ബ്ലോഗിലൂടെ തുറന്ന് സംസാരിച്ചിരുന്നു. ഇത് അജിത്തിനെ കുറിച്ചാണെന്നാണ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ പ്രണയകഥയും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ പറഞ്ഞ് ഹീര രാജഗോപാൽ രംഗത്ത് വന്നത് അജിത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 
 
സമീപകാല ബ്ലോഗിലാണ് തന്റെ തകർന്ന ബന്ധത്തെക്കുറിച്ച് ഹീര രാജഗോപാൽ എഴുതിയത്. വഞ്ചന, സ്വഭാവഹത്യ, അപമാനം തുടങ്ങി തനിക്ക് കാമുകനിൽ നിന്നും നേരിടേണ്ടി വന്നത് നിരവധിയാണ്. ഒരിക്കൽ നട്ടെല്ലിന് പരിക്കേറ്റുവെന്നും താൻ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഇദ്ദേഹം തന്നോട് പറഞ്ഞു. ആ സമയത്തെല്ലാം ഞാൻ അയാളുടെ കൂടെ തന്നെ നിന്ന് സഹായിച്ചു. എന്നാൽ അദ്ദേഹമത് കള്ളത്തരം പറഞ്ഞതായിരുന്നു.
 
വിവാഹത്തെ കുറിച്ച് നടൻ തന്നോട് പറഞ്ഞ വാക്കുകളും ഹീര വെളിപ്പെടുത്തി. 'ഒരു വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും.' എന്നൊക്കെ അദ്ദേഹം തന്നോട് പറഞ്ഞുവെന്നാണ് പേര് വ്യക്തമാക്കാതെ ഹീര എഴുതിയത്. 
 
അജിത്തും ഹീരയും നായിക-നായകന്മാരായി അഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഹീരയുടെ അമ്മയുടെ എതിർപ്പാണ് ഈ ബന്ധം മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. പിന്നീട് അജിത്ത് അമർക്കളം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ശാലിനിയുമായി അടുപ്പത്തിലായി. 2000 ഏപ്രിലിൽ ആയിരുന്നു ഇവരുടെ വിവാഹം. 
 
അതേസമയം, ഹീരയുടേതെന്ന തരത്തിലുള്ള ബ്ലോഗ് പുറത്തുവന്നതോടെ അജിത്ത് ആരാധകർ അസ്വസ്ഥരാണ്. ഇത് വെറും കെട്ടുകഥകളാണെന്ന തരത്തിലും പ്രചരണമുണ്ട്. നടനെ മനഃപൂർവ്വം കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിച്ചതാണെന്നും കഥകളുണ്ട്. മാത്രമല്ല ഹീരയുടെ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും നിലവിൽ അത് പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമാണ്. വൈകാതെ ഇതിലൊരു വിശദീകരണവുമായി നടി തന്നെ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Budget: ഇത്ര ചെറിയ ബജറ്റിലാണോ 'തുടരും' ഒരുക്കിയിരിക്കുന്നത്? നേടിയത് ഇരട്ടിയിലേറെ !