Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയൊപ്പമില്ലെങ്കിലും പിറന്നാൾ ആഘോഷമാക്കി നടൻ ബാല, വീഡിയോ കാണാം

Actor Bala celebrates his birthday

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:09 IST)
തൻറെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷമാക്കി നടൻ ബാല. ഇതിൻറെ വീഡിയോ പങ്കുവെച്ചു. സുഹൃത്തുക്കൾക്കൊപ്പമാണ് നടൻറെ പിറന്നാൾ ആഘോഷം. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുഹൃത്തുക്കൾ വീട് മുഴുവൻ അലങ്കരിച്ചിരുന്നു.
അർച്ചനയെന്ന ബാലയുടെ സുഹൃത്തായിരുന്നു പിറന്നാൾ ആഘോഷത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത്.ഈ പിറന്നാൾ ഇത്രത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. 
 'ജീവിതത്തിൽ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നിൽക്കുന്ന പത്ത് പേർ മതിയെന്നതാണത്. സ്‌നേഹമാണ് ജീവിതത്തിൽ വലുത് കാശല്ല. ഈ നാൽപ്പത്തിയൊന്നാം വയസിൽ ഇങ്ങനെ പിറന്നാൾ ആഘോഷിക്കാൻ കഴിയുന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ എന്നോ മരിച്ചതാണ്.പതിനേഴാമത്തെ വയസിൽ മരിച്ചതാണ്',-ബാല വീഡിയോയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സലാറിൽ അഭിനയിക്കാൻ പൃഥ്വിരാജ് വാങ്ങിയത് കോടികൾ, ആദ്യ തെലുങ്ക് സിനിമയ്ക്ക് നായികയെക്കാൾ കുറവ് പ്രതിഫലം നടന്