Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനം കൊണ്ടല്ല കലാഭവൻ മണി മരിച്ചതെന്ന് നടൻ കിരൺ രാജ്

കലാഭവൻ മണിക്ക് കുറച്ച് പേഴ്‌സണൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നടൻ കിരൺ

മദ്യപാനം കൊണ്ടല്ല കലാഭവൻ മണി മരിച്ചതെന്ന് നടൻ കിരൺ രാജ്

നിഹാരിക കെ.എസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (16:28 IST)
മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടങ്ങളുടെ ലിസ്റ്റിൽ കലാഭവൻ മണിയുമുണ്ട്. മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. മലയാളക്കര ഒന്നടങ്കം ഞെട്ടിയ സംഭവത്തിൽ പല ദുരൂഹതകളും ഉയർന്നു വന്നു. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത് പോലും മരണത്തിന് ശേഷമായിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ ഉയർന്ന് വന്നിരുന്നു.
 
എന്നാൽ മദ്യപാനം കൊണ്ടല്ല കലാഭവൻ മണി മരിച്ചതെന്ന് പറയുകയാണ് നടൻ കിരൺ രാജ്. മരിക്കുന്നതിന് ഒരു വർഷം മുൻപ് കലാഭവൻ മണിയെ കാണുകയും അന്ന് അദ്ദേഹവുമായി പിണങ്ങി പോന്നതിനെ പറ്റിയുമാണ് മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ കിരൺ വെളിപ്പെടുത്തിയത്. മദ്യം കാരണം മരിച്ച താരങ്ങളൊന്നുമില്ലെന്നാണ് കിരൺ പറയുന്നത്. അവർക്കൊക്കെ വ്യക്തി ജീവിതത്തിൽ ഓരോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് പലർക്കും അറിയില്ല എന്നുമാണ് നടൻ പറയുന്നത്. 
 
'മദ്യപിച്ച് മരണപ്പെട്ട ആളല്ല അദ്ദേഹം. പുള്ളിയ്ക്ക് കുറച്ച് പേഴ്‌സണൽ കാര്യങ്ങളുണ്ടായിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു... ഞാൻ പ്രശ്‌നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു', കിരൺ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വരവ് വെറുതെയാകില്ല! സൂര്യ - വെട്രിമാരൻ ചിത്രത്തിന്റെ അപ്ഡേറ്റുമായി നിർമാതാവ്