Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 വർഷത്തെ പ്രണയം, 'പണി'യിലെ നായിക അഭിനയ വിവാഹിതയായി

വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്.

Actress Abhinaya Got Married

നിഹാരിക കെ.എസ്

, വെള്ളി, 18 ഏപ്രില്‍ 2025 (08:31 IST)
'പണി' സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭിനയ. 15 വർഷത്തെ പ്രണയത്തിനൊടുവിൽ നടി വിവാഹിതയായി. ഹൈദരാബാദിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്. 
 
തങ്ങള്‍ ഒന്നിച്ച് പഠിച്ചു വളര്‍ന്നവരാണെന്നും, ഏറ്റവും നന്നായി പരസ്പരം അറിയാമെന്നും അഭിനയ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാര്‍ച്ച് 9 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറ്റം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അന്ന് അഭിനയ പങ്കുവച്ചത്. പിന്നീടാണ് വരന്റെ ചിത്രം അഭിനയ പുറത്തുവിട്ടത്.
 
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും അതൊന്നും ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ നടി കൂടിയാണ് അഭിനയ. നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. മലയാളത്തില്‍ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്, വണ്‍ ബൈ ടു, ദ് റിപ്പോര്‍ട്ടര്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൈൻ ടോം ചാക്കോ എവിടെ? തിരഞ്ഞ് പോലീസും മാധ്യമങ്ങളും; പരിഹാസവുമായി ഷൈൻ ടോം ചാക്കോ