ഭാവിവരനെ പരിചയപ്പെടുത്തി നടി അഭിനയ. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വരന്റെ ചിത്രങ്ങള്‍ ആദ്യമായി പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിനയ. ഏപ്രിലിലാണ് അഭിനയയുടെ വിവാഹം. മാര്‍ച്ച് 9ന് ആയിരുന്നു അഭിനയയുടെ വിവാഹനിശ്ചയം. ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.
പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വരനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അഭിനയ. സണ്ണി വര്‍മ്മ ആണ് അഭിനയയുടെ വരന്‍. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കുറവുകള്‍ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച താരമാണ് അഭിനയ. അഭിനയയുടെ ബാല്യകാല സുഹൃത്ത് ആണ് സണ്ണി വര്‍മ്മ. കഴിഞ്ഞ പതിനഞ്ച് വര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്. ഈ ഏപ്രിലില്‍ ഇരുവരും വിവാഹിതരാവുമെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി സിനിമയില്‍ സജീവമാണ് അഭിനയ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ് ചിത്രം പണിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ ഇതിനകം അഞ്ച് ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചു കഴിഞ്ഞു.