Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ വിവാഹം 26-ാം വയസ്സില്‍, രണ്ട് ബന്ധങ്ങളും വിജയം കണ്ടില്ല; നടി അംബികയുടെ ജീവിതം ഇങ്ങനെ

അംബികയുടെ വ്യക്തിജീവിതം ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു

Actress Ambika Personal Life and Divorce
, വെള്ളി, 31 മാര്‍ച്ച് 2023 (11:44 IST)
മലയാളത്തില്‍ ഏറെ ആരാധകരുള്ള നടിയാണ് അംബിക. ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ നായികയായി അംബിക തിളങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. 
 
അംബികയുടെ വ്യക്തിജീവിതം ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു. താരത്തിന്റെ രണ്ട് വിവാഹബന്ധങ്ങളും ഡിവോഴ്സില്‍ കലാശിച്ചിരുന്നു. 1962 ലാണ് അംബികയുടെ ജനനം. തിരുവനന്തപുരം സ്വദേശിനിയാണ് താരം. 
 
1988 ല്‍ എന്‍ആര്‍ഐക്കാരനായ പ്രേംകുമാറിനെ അംബിക വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. പ്രേംകുമാറിനെ വിവാഹം കഴിച്ച ശേഷം അംബിക അമേരിക്കയില്‍ സെറ്റില്‍ ചെയ്തു. 1996 ല്‍ പ്രേംകുമാറുമായുള്ള ബന്ധം അംബിക ഉപേക്ഷിച്ചു. 
 
അതിനുശേഷം രണ്ടായിരത്തില്‍ നടന്‍ രവികാന്തിനെയാണ് അംബിക വിവാഹം കഴിച്ചത്. ഈ ബന്ധം രണ്ട് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. 2002 ല്‍ ഇരുവരും പിരിഞ്ഞു. ചെന്നൈയിലാണ് അംബിക ഇപ്പോള്‍ താമസിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്‌നയായ ഒരു സ്ത്രീ,നിമിഷ സജയന്റെ പോസ്റ്റ്, ചിത്രത്തിനൊപ്പം നടി എഴുതിയത്