Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ ബിസിനസുമായി നടി അപര്‍ണ, ആശംസയുമായി നയന്‍സ്

nayanthara Actress Aparna new business Aparna Balamurali

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (12:08 IST)
മാളവിക ജയറാമിന്റെ വിവാഹ നിശ്ചയച്ചടങ്ങുകള്‍ ഒരുക്കിയത് നടി അപര്‍ണ ബാലമുരളിയായിരുന്നു. താരം നേതൃത്വം നല്‍കുന്ന എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനി തന്നെയാണ് കാളിദാസിന്റെയും വിവാഹനിശ്ചയ ചടങ്ങുകള്‍ ഭംഗിയായി നടത്തിയത്. ബിസിനസ് രംഗത്ത് കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് അപര്‍ണ. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കാണ് താരം പുതിയ സംരംഭവുമായെത്തിയത്.
 
ഹിപ്‌സ് വേ. കോം hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനം അപര്‍ണ ബാലമുരളി ആരംഭിച്ചു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന നടി അപര്‍ണയ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നും പറഞ്ഞു. 

ആര്‍കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദനായ ബിജോയ് ഷാ തുടങ്ങിയവര്‍ കൂടി അപര്‍ണയുടെ സംരംഭത്തിന് പങ്കാളിയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്‍ബീറുമായി ചുംബനരംഗം ഉണ്ടായിരുന്നു, സിനിമയില്‍നിന്ന് അത് ഡിലീറ്റ് ചെയ്തു,നെറ്റ്ഫ്ലിക്സില്‍ അത് വന്നേക്കാമെന്ന് ബോബി ഡിയോള്‍