Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നമ്മള്‍' ടീം!മറ്റൊരു ഹിറ്റ് പ്ലാന്‍ ചെയ്യണോ? ആരാധകരോട് നടന്‍ വിജീഷ്

nammal movie Nammal vijeesh.parthasarathi david kachapilly sir

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (11:01 IST)
ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാതാവാണ് ഡേവിഡ് കാച്ചപ്പള്ളി. 2002 ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രവും ഇദ്ദേഹം നിര്‍മ്മിച്ചതാണ്. ഇപ്പോഴിതാ നമ്മള്‍ സിനിമയിലെ നടന്മാരായ സിദ്ധാര്‍ത്ഥും വിജീഷും നിര്‍മ്മാതാവിനെ ചെന്ന് കണ്ടിരിക്കുകയാണ്. ഇവര്‍ മറ്റൊരു സിനിമ പ്ലാന്‍ ചെയ്യണ്ടൊ എന്നത് അറിവില്ല. എന്നാലും അതിനെക്കുറിച്ച് ഒരു സൂചന വിജീഷ് നല്‍കി.
 
'ഡേവിഡ് കാച്ചപ്പള്ളി സാറിനൊപ്പം.. നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച നിര്‍മ്മാതാക്കളില്‍ ഒരാള്‍, നമുക്കു നമ്മള്‍ പോലെ ഒരു ഹിറ്റ് തന്നു.. നമ്മള്‍ മറ്റൊരു ഹിറ്റ് പ്ലാന്‍ ചെയ്യണോ???  നന്ദിയും സ്‌നേഹവും സാര്‍',-വിജീഷ് ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
 
മരുഭൂമിയിലെ ആന, ലോ പോയിന്റ്, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, പറയാം, നമ്മള്‍, ഇഷ്ടം, ഒരു കഥ ഒരു നുണക്കഥ,  ഇളക്കങ്ങള്‍,  ഓര്‍മ്മക്കായി, വിട പറയും മുന്‍പേ തുടങ്ങിയ ചിത്രങ്ങള്‍ ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിച്ചതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടര്‍ബോ' വില്ലന്‍ ആവാന്‍ ഈ തമിഴ് നടന്‍, മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍