പ്രശസ്തയാകാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; യുവനടി അറസ്റ്റിൽ

മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത്.

വ്യാഴം, 8 ഓഗസ്റ്റ് 2019 (08:38 IST)
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച നടി ബഹ്റൈനിൽ അറസ്റ്റിൽ. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത്. വാർത്താവിനിമയ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. താൻ തന്നെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും പ്രശസ്തയാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അവർ സമ്മതിച്ചു. 
 
ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂട്ടർ അഹമദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘വിനയ് പ്രാർത്ഥിക്കാറുണ്ടോ? ഇതും അതുപോലെ തന്നെ’ ; മമ്മൂക്കയുടെ മറുപടി തന്റെ കണ്ണ് തുറപ്പിച്ചുവെന്ന് വിനയ് ഫോർട്ട്