Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയും ഇൻഫ്ളുവൻസറുമായ അഷിക അശോകൻ വിവാഹിതയായി

കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ.

Actress Ashika Ashokan Married

നിഹാരിക കെ.എസ്

, ഞായര്‍, 13 ഏപ്രില്‍ 2025 (09:10 IST)
യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്.
 
മിസ്സിങ് ഗേൾസ് എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ച അഷിക യൂട്യൂബ് റീൽസിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലൂടെയും മലയാളികളുടെ ശ്രദ്ധ നേടിയ താരം കൂടിയാണ്. പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
ഇന്ദ്രജിത്തിനെ നായകനാക്കി ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ധീരം ആണ് അഷികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bazooka Box Office: ബസൂക്ക വീണോ? മൂന്നാം ദിനവും രണ്ട് കോടി, ഇന്ന് നിര്‍ണായകം