Bazooka Box Office Collection: മമ്മൂട്ടിയുടെ 'ബസൂക്ക' 25 കോടി ക്ലബില്‍
സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ മമ്മൂട്ടി ചിത്രത്തിനു ആദ്യ വീക്കെന്‍ഡിനു ശേഷം കാര്യമായ കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല
Bazooka Box Office Collection: മമ്മൂട്ടി ചിത്രം 'ബസൂക്ക' 25 കോടി ക്ലബില്‍. റിലീസ് ചെയ്തു ഒന്‍പത് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് ബസൂക്കയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടിയിലേക്ക് എത്തിയത്.
സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ മമ്മൂട്ടി ചിത്രത്തിനു ആദ്യ വീക്കെന്‍ഡിനു ശേഷം കാര്യമായ കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല. റിലീസ് ചെയ്തു ഒന്‍പതാം ദിനമായ ഇന്നലെ വെറും 55 ലക്ഷമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍.
ഒന്‍പത് ദിവസം കൊണ്ട് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 12.64 കോടിയാണ്. ഇന്ത്യക്ക് പുറത്തുനിന്ന് ഏകദേശം 13 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 3.2 കോടി കളക്ട് ചെയ്ത മമ്മൂട്ടി ചിത്രം പിന്നീട് വീഴുകയായിരുന്നു.
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' ഒരു ഗെയിം ത്രില്ലറാണ്. പരീക്ഷണ സിനിമയായതിനാല്‍ പ്രേക്ഷകര്‍ക്കിടയില്‍ ബസൂക്ക ക്ലിക്കായില്ല.