Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത? ഫൊറെൻസിക് റിപ്പോർട്ടിനായുള്ള കാത്തിരുപ്പ് തുടരുന്നു

മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും, കാരണം ശക്തമാണ്

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (08:11 IST)
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാന്‍ വൈകിയ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ ഇന്നത്തേക്ക് ക്രമീകരിച്ചത്. ഇന്‍‌ക്വസ്‌റ്റ് നടപടികള്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നത്.
 
ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേയ്ക്ക് അയക്കാൻ വേണ്ടിയുള്ള നിയമ നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ദുബായിലെ സാമൂഹിക പ്രവർത്തകർ ഭക്ഷണം പോലും വേണ്ടെന്ന് വച്ചു കാത്തിരുന്നതു മണിക്കൂറുകൾ.
 
ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കാത്തതാണു മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള തുടർ നടപടികൾ സാധ്യമാകാത്തതിനു കാരണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹൃദയാഘാതം പോലുള്ള സാധാരണ രീതിയിലുള്ള മരണമാണെങ്കിൽ ആറ് മണിക്കൂറിനുള്ളിലെങ്കിലും റിപ്പോർട്ട് കിട്ടേണ്ടതാണ്. ശ്രീദേവിയുടെ മരണത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാനുള്ളതിനാലായിരിക്കാം ഫൊറൻസിക് റിപ്പോർട്ട് ഇന്നലെ ലഭിക്കാത്തതിനു കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. 
 
ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ മാത്രമേ മുംബൈയില്‍ എത്തുകയുള്ളുവെന്നാണ് സൂചന. ശനിയാഴ്‌ച രാത്രി പതിനൊന്നരയോടെ യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. 
 
ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ,​ ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments