Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കോട്ടയം കുഞ്ഞച്ചന്‍ സംവിധായകന്‍ സുരേഷ് ബാബുവുമായി പ്രണയവിവാഹം, അധികം താമസിയാതെ ഡിവോഴ്‌സ്; ഹസീന ഉഷയായ കഥ, അറിയുമോ ഈ നടിയെ?

Usha
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (08:50 IST)
സിനിമ-സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ നടിയാണ് ഇത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ഉഷ നാസര്‍. വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉഷയുടെ സാന്നിധ്യമുണ്ട്. ഹസീന ഖനീഫ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. പിന്നീടാണ് ഉഷ എന്ന പേര് സ്വീകരിച്ചത്. 
 
പതിമൂന്നാം വയസ്സില്‍ ബാലതാരമായാണ് ഉഷ അഭിനയരംഗത്തേക്ക് എത്തിയത്. പഠന സമയത്ത് തന്നെ താരം അഭിനയ രംഗത്ത് സജീവമായിരുന്നു. 13-ാം വയസ്സില്‍ ഫാസില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ ബാലതാരമായി അരങ്ങേറി. 
 
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കണ്ടതും കേട്ടതും എന്ന സിനിമയിലൂടെ ഹസീന നായികാസ്ഥാനത്തേക്ക് എത്തി. സിനിമയിലെത്തിയ ശേഷമാണ് ഹസീന തന്റെ പേര് ഉഷ എന്നാക്കിയത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കിരീടത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഉഷ അവതരിപ്പിച്ചത്. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ഉഷയുടെ അഭിനയം ഏറെ പ്രശംസ ഏറ്റുവാങ്ങി. 
 
മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്‍ ഉഷയുടെ കരിയറിലും വ്യക്തി ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയാണ്. കോട്ടയം കുഞ്ഞച്ചന്‍ സിനിമയുടെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവുമായി ഉഷ പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നാസര്‍ അബ്ദുള്‍ ഖാദര്‍ എന്നയാളെ ഉഷ വിവാഹം കഴിച്ചു. അഭിനയത്തിനു പുറമേ നൃത്തരംഗത്തും ഗാനരംഗത്തും ഉഷ കഴിവ് തെളിയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീര്‍ത്തി സുരേഷ് അതിശയിപ്പിച്ച അഭിനേത്രി, മരക്കാറിലെ അഭിനയം ഞെട്ടിച്ചു; പുകഴ്ത്തി പ്രിയദര്‍ശന്‍