രേഷ്മയുടെ കണ്ണിൽ മുളക് തേച്ച് രജിത് കുമാർ, സസ്പെൻഷൻ; കട്ട സപ്പോർട്ടുമായി ആദിത്യൻ ജയൻ!

ചിപ്പി പീലിപ്പോസ്
ബുധന്‍, 11 മാര്‍ച്ച് 2020 (14:25 IST)
ബിഗ് ബോസിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ടാസ്കിനിടെ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേയ്ക്കുകയും രേഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ക്രൂരപ്രവൃത്തി ചെയ്ത രജിത് കുമാറിനെ താൽക്കാലികമായി ഹൌസിൽ നിന്നും പുറത്താക്കുകയും ചെയ്തു ബിഗ് ബോസ്.
 
ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം ഇതുതന്നെയാണ്. രജിതിന്റെ ഈ പ്രവൃത്തി ബിഗ് ബോസ് പ്രേക്ഷകരെയും രജിത് ഫാൻസിനെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. റിയൽ ആകരുതേയെന്നാണ് രജിത് ഫാൻസ് പ്രാർത്ഥിക്കുന്നത്. ഏറ്റവും കുരത്തക്കേട് നിറഞ്ഞ കുട്ടിയാകാൻ ശ്രമിച്ചതാണെന്നായിരുന്നു സംഭവത്തെ കുറിച്ച് രജിത്തിന്റെ പ്രതികരണം. 
 
ഇപ്പോഴിതാ, രജിതിന് കട്ട സപ്പോർട്ടുമായി നടൻ ആദിത്യൻ ജയൻ രംഗത്ത്. ബിഗ് ബോസ് കാണുന്ന താരത്തിന്റെ മകന്റെയും, രജിത്തിന്റെയും ഫോട്ടോ പങ്ക് വച്ചുകൊണ്ടാണ് താരം രംഗത്ത് വന്നത്. " ബിഗ് ബോസിൽ രജിത് സാറിനെ കാണുവാ ചെക്കൻ. അങ്ങനെ ഒന്നും പോകില്ല പുറത്ത് കട്ട സപ്പോർട്ട്" എന്നാണ് ആദിത്യൻ ജയൻ എഫ്ബിയിൽ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments