‘ദിലീപിനെ രക്ഷിക്കാൻ മോഹൻലാൽ വരുന്ന രംഗം’; ചിത്രം വൈറൽ

നിഹാരിക കെ.എസ്
ശനി, 18 ഒക്‌ടോബര്‍ 2025 (15:53 IST)
എഐ ഉപയോഗിച്ച് സിനിമാ ലൊക്കേഷനിലെ ‘ലീക്ക്ഡ്’ ചിത്രങ്ങൾ പ്രചരിക്കുന്ന പ്രവണത തുടരുന്നു. ദിലീപ് നായകനായ ‘ഭഭബ’ സിനിമയിൽ നിന്നുള്ള ഒരു എഐ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം എന്ന താരത്തിലായിരുന്നു ഈ ഫോട്ടോ പ്രചരിച്ചത്. 
 
കസേരയിൽ കെട്ടിയിട്ട രീതിയിൽ ഇരിക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഈ രംഗത്തിലാണ് മോഹൻലാലിന്റെ എൻട്രി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. ഈ സീനിൽ തിയേറ്റർ പൂരപ്പറമ്പാകുമെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഇതൊരു ലീക്ക്ഡ് ചിത്രമെല്ലെന്നും എഐ ചിത്രമാണെന്നും സിനിമയുടെ അണിയറക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം'. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

അടുത്ത ലേഖനം
Show comments