തമിഴിലെ പുതിയ സെൻസേഷണൽ താരമാണ് പ്രദീപ് രംഗനാഥൻ. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു ആണ് നായിക. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പക്കാ ഫാമിലി എൻറർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.
നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ ഇത്തവണയും തകർപ്പൻ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് തിയേറ്ററുകൾതോറുമുള്ള പ്രതികരണങ്ങൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ പുറത്തുവന്നിരിക്കുന്നു. ആദ്യദിനം 10 കോടിയാണ് സിനിമ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
തമിഴിൽ മമിതയ്ക്ക് ലഭിച്ചിരിക്കുന്നത് കരിയറിൽ തന്നെ മികവുറ്റ വേഷമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അതോടൊപ്പം തന്നെ ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനും തിയേറ്ററുകളിൽ മികച്ച കയ്യടിയാണ് ലഭിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണ്.