Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dude: പ്രദീപിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്; തമിഴകം കീഴടക്കി മമിത

Dude

നിഹാരിക കെ.എസ്

, ശനി, 18 ഒക്‌ടോബര്‍ 2025 (14:41 IST)
മമിത ബൈജു, പ്രദീപ് രം​ഗനാഥൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡ്യൂഡ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ഭാഷകളിൽ നിന്നുമായി ആദ്യ ദിനം 10 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
 
ഇതോടെ പ്രദീപ് രം​ഗനാഥന്റെ കരിയറിലെ റെക്കോർഡ് ബ്രേക്കിങ് ആയി മാറിയിരിക്കുകയാണ് ചിത്രം. നടന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ആണിത്. ഇതിന് മുൻ‌പ് പ്രദീപ് നായകനായെത്തിയ ഡ്രാ​ഗൺ ആദ്യ ദിനം 7.6 കോടിയും ലവ് ടുഡേ ആദ്യ ദിനം 2.85 കോടിയുമാണ് നേടിയത്.  
 
അതേസമയം ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തിന് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. നവാഗതനായ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശരത്കുമാർ, രോഹിണി, ഹൃദു ഹാരൂൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കർ ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇ ഫോർ എൻറർടെയ്ൻമെൻറ്സാണ് ചിത്രം കേരളത്തിൽ റിലീസിനെത്തിച്ചിരിക്കുന്നത്.
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ തലച്ചോർ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല; പേർളിയെ പുകഴ്ത്തി പ്രദീപ്