Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mamtha Mohandas: 6 മാസം കൊണ്ട് അവസാനിച്ച വിവാഹബന്ധം, പിരിയുന്നതാണ് നല്ലതെന്ന് തോന്നി: മംമ്ത പറഞ്ഞത്

സ്വകാര്യ ജീവിതത്തിൽ വേറെയും വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്.

Mamtha Mohandas

നിഹാരിക കെ.എസ്

, ശനി, 18 ഒക്‌ടോബര്‍ 2025 (09:55 IST)
മലയാളികളുടെ പ്രിയനടിയാണ് നടി മംമ്ത മോഹൻദാസ്. ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ പ്രാവശ്യം നേരിട്ട ആളാണ് നടി. രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലി​ഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. സ്വകാര്യ ജീവിതത്തിൽ വേറെയും വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. 
 
മംമ്ത  2011 ലാണ് മംമ്ത വിവാഹിതയായത്. സുഹൃത്തായ പ്രജിത്ത് പത്മനാഭനായിരുന്നു ഭർത്താവ്. 2012 ൽ ഇവർ വേർപിരിഞ്ഞു. ഇതേക്കുറിച്ച് ഒരിക്കൽ മംമ്ത മോഹൻദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 24 വയസ്സിലായിരുന്നു നടിയുടെ വിവാഹം.
 
'വിവാഹിതയാകുന്ന സമയത്ത് 24 വയസാണ് പ്രായം. അതേ വർഷമാണ് എനിക്ക് കാൻസർ സ്ഥിരീകരിച്ചത്. കാൻസറിൽ നിന്നും മുക്തി നേടിയ ഉടനെ ഞാൻ വിവാഹം ചെയ്തു. ഒരു രക്ഷപ്പെടലായിരുന്നു അത്. അന്ന് ഒരു പക്ഷെ വിവാഹം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ബെസ്റ്റ് ഫ്രണ്ടിനെ മതിയെന്നായിരുന്നു. ഭാര്യ-ഭർത്താവ് എന്ന നിലയിലുള്ള എക്സ്പെക്ടേഷനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അത്രയൊന്നും ഞാൻ ആലോചിച്ചില്ല. ആറ് മാസത്തിനുള്ളിൽ ആ വിവാഹബന്ധത്തിൽ നിന്നും പുറത്ത് വന്നു. ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ആയി', മംമ്ത മോഹൻ​ദാസ് പറഞ്ഞതിങ്ങനെ.
 
വിവാഹമോചന വാർത്ത ജനങ്ങളെ അറിയിച്ചതിനെക്കുറിച്ചും അന്ന് മംമ്ത മോഹൻദാസ് സംസാരിച്ചു. ഇങ്ങനെയൊരു വാർത്തയുമായി വരേണ്ടി വന്നതിൽ ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. എന്നാൽ ഇതെനിക്ക് വർക്കൗട്ടാകുന്നുണ്ടായിരുന്നില്ല. അതുകാെണ്ടാണ് ആ ബന്ധത്തിൽ നിന്നും പുറത്ത് വന്നതെന്നും താൻ ജനങ്ങളെ അറിയിച്ചെന്ന് അന്ന് മംമ്ത പറഞ്ഞു.
 
എങ്ങനെയുള്ള പങ്കാളിയാണ് എനിക്ക് വേണ്ടതെന്നതിൽ ശ്രദ്ധാലുവാണ്. ഒരു റിലേഷൻഷിപ്പ് വർക്ക് ആകാൻ വേണ്ടി പൂർണ ഉത്തരവാദിത്വം എടുക്കുന്ന ആളാണ് ഞാൻ. പങ്കാളി എത്ര പെർഫെക്ട് ആണെന്ന് ലോകം ചിന്തിച്ചാലും ശരിക്കും അവർ അങ്ങനെ ആയിരിക്കില്ല. അത് വളരെ സ്വകാര്യമായ കാര്യമാണ്. ആ രണ്ട് പേർ തന്നെ അത് പരിഹരിക്കണം. അത് മറ്റൊരാളുടെയും ജോലിയല്ല. ഇൻ ലോസിന്റെയോ പാരന്റ്സിന്റെയോ പോലും ജോലിയല്ല അത്. പുരുഷനും സ്ത്രീക്കും ഈ ജേർണി എങ്ങനെയെന്ന് കണ്ട് പിടിക്കാനുള്ള അവബോധമുണ്ടാകണം. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും' മംമ്ത മോഹൻദാസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dude First Day Collection: ഹാട്രിക് ഹിറ്റടിച്ച് പ്രദീപ് രംഗനാഥൻ! ദീപാവലി തൂക്കി 'ഡ്യൂഡ്; ആദ്യദിനം നേടിയതെത്ര?