Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് പോരാളികൾക്ക് ഐശ്വര്യ റായിയുടെ മകൾ ആരാധ്യയുടെ ആദരം

കോവിഡ് പോരാളികൾക്ക് ഐശ്വര്യ റായിയുടെ മകൾ ആരാധ്യയുടെ ആദരം

ഗേളി ഇമ്മാനുവല്‍

, തിങ്കള്‍, 4 മെയ് 2020 (19:18 IST)
രാപകൽ വ്യത്യാസമില്ലാതെ കോവിഡിനെതിരെ പോരാടുകയാണ്  നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും മാധ്യമ പ്രവർത്തകരും ശുചീകരണ തൊഴിലാളികളും. അഭിഷേക് ബച്ചൻ, ഐശ്വര്യ റായി താരദമ്പതികളുടെ മകൾ  ആരാധ്യ  താൻ വരച്ച ചിത്രത്തിലൂടെയാണ് കോവിഡ് പോരാളികൾക്ക് സല്യൂട്ട് നൽകുന്നത്. 
 
സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന് ആരാധ്യ ചിത്രത്തിൽ എഴുതിയിട്ടുണ്ട്.  ഐശ്വര്യ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആരാധ്യയുടെ ചിത്രത്തിൽ അച്ഛൻ അഭിഷേകിന് മഞ്ഞ നിറത്തിലുള്ള വസ്ത്രവും അമ്മ ഐശ്വര്യയ്ക്ക് വെളുത്ത വസ്ത്രവുമാണ്. ആരാധ്യക്കാണെങ്കിലോ പിങ്ക് നിറത്തിലുള്ള വസ്ത്രമാണുള്ളത്.
 
മഞ്ഞയും, ചുവപ്പും, നീലയും ചേർന്ന ഹാർട്ട് ഷേപ്പുകൾക്കിടയിലാണ് ആരോഗ്യ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും പൊലീസിന്റെയും സ്ഥാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമായണം വീണ്ടും പ്രദർശനത്തിനെത്തുന്നു, ഇത്തവണ ദൂരദർശനിൽ അല്ല!