Publish Date: Fri, 28 Jan 2022 (09:17 IST)
Updated Date: Fri, 28 Jan 2022 (09:20 IST)
2000ത്തില്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാല്‍, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. കഴിഞ്ഞ തവണത്തെ നടന്റെ ദീപാവലി ആഘോഷം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ആയിരുന്നു. താര ദമ്പതിമാര്‍ക്ക്
അനൗഷ്‌ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്.
2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 13 വയസ്സുള്ള അനൗഷ്‌കയാണ് ഇരുവരുടെയും മൂത്തമകള്‍. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം ആരാധകര്‍ക്കിടയില്‍ ആദ്വിക് നില്‍ക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്.