Alappuzha Gymkhana vs Bazooka: ജിംഖാന 'പഞ്ച്' ഏറ്റു; ബസൂക്കയെ ബഹുദൂരം പിന്നിലാക്കി പിള്ളേര്
മൂന്നാം ദിനം ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെ സ്വീകാര്യത കൂടുകയായിരുന്നു.
Alappuzha Gymkhana Box Office: ബോക്‌സ്ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വെച്ച് ഖാലിദ് റഹ്‌മാൻ ചിത്രം ആലപ്പുഴ ജിംഖാന. റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച നാല് കോടിക്കടുത്താണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. മൂന്നാം ദിനം ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെ സ്വീകാര്യത കൂടുകയായിരുന്നു. ഇന്നും നാളെയും ചിത്രത്തിന് നിർണായകം.
റിലീസ് ദിനത്തില്‍ 2.65 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച 2.8 കോടിയും നേടിയ ആലപ്പുഴ ജിംഖാന മൂന്നാം ദിനം കളക്ഷൻ ഉയർത്തുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 9.10 കോടിക്ക് അടുത്തെത്തി. കൂടെ റിലീസ് ആയ മമ്മൂട്ടി ചിത്രം ബസൂക്കയെ മൂന്നാം ദിനം ആലപ്പുഴ ജിംഖാന പിന്നിലാക്കിയിരിക്കുകയാണ്. ബസൂക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഈ നസ്ലിൻ ചിത്രം വിഷു വിന്നറാകാൻ സാധ്യതയുണ്ട്.
അതേസമയം, റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച രണ്ട് കോടിയാണ് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 3.25 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച 2.10 കോടിയുമാണ് ബസൂക്ക നേടിയത്. മൂന്ന് ദിവസം കൊണ്ട് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 7.5 കോടിക്ക് അടുത്തെത്തി. ഇന്നും നാളെയും ബസൂക്കയ്ക്ക് നിർണായകമാണ്. ബസൂക്കയുടെ വിധി രണ്ട് ദിവസം കൊണ്ട് അറിയാൻ സാധിക്കും.
ആദ്യദിനം ശരാശരി അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചത്. ഫാൻസ് ഷോ കഴിഞ്ഞതോടെ സമ്മിശ്ര അഭിപ്രായം നേടിയ ചിത്രം മോശമില്ലാത്ത രീതിയിൽ ബോക്സ് ഓഫീസിൽ പിടിച്ചുനിന്നിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ ബസൂക്കയുടെ വിധി അറിയാം. ബസൂക്കയ്ക്ക് ഒപ്പം റിലീസ് ചെയ്ത ആലപ്പുഴ ജിംഖാനയിൽ നസ്ലിൻ ആണ് നായകൻ. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു.