Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ‘യാത്ര’യ്ക്ക് മംഗളം നേർന്ന് ഗാനഗന്ധർവ്വൻ!

മമ്മൂട്ടിയുടെ ‘യാത്ര’യ്ക്ക് മംഗളം നേർന്ന് ഗാനഗന്ധർവ്വൻ!
, ശനി, 22 ഡിസം‌ബര്‍ 2018 (12:45 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യ്ക്ക് ആശംസകൾ നേർന്ന് ഗാനഗന്ധർവ്വൻ യേശുദാസ്. ചിത്രത്തിന്റെ ടീസറിനു കീഴിൽ ‘മമ്മൂക്കയ്ക്ക് ആശംസകൾ’ എന്നാണ് യേശുദാസ് കുറിച്ചത്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്‌റ്റാറിന്റെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറിൽ എത്തുന്നത്.
 
ചരിത്രത്തിലേക്കുള്ള യാത്രയാകട്ടെ ഇതെന്നാണ് ആരാധകർ പറയുന്നത്. നമ്മൾ കാണാൻ കാത്തിരുന്ന മമ്മൂട്ടിയാണിതെന്നും അഭിപ്രായമുള്ളവരുണ്ട്. 2019 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 
 
webdunia
വൈ എസ് ആര്‍ ആയി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യും. മലയാളം, തമിഴ് പതിപ്പുകളും വരുന്നുണ്ട്. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് പേളി കാത്ത് വെച്ച സമ്മാനം, ‘പേളിഷ്‘ തരംഗമാകുന്നു- വീഡിയോ കാണാം