കഴിഞ്ഞ 3 വർഷമായി ഓഡിഷനിൽ പങ്കെടുക്കുന്നു, പക്ഷേ: അമല ഷാജി പറയുന്നു
						
		
						
				
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമല ഷാജി.
			
		          
	  
	
		
										
								
																	സിനിമയിൽ അഭിനയിക്കാൻ ഓഡിഷനുകൾക്ക് പങ്കെടുത്ത അനുഭവം പങ്കുവച്ച് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അമല ഷാജി. അമലയ്ക്ക് മലയാളത്തിലും തമിഴിലും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അവസാന നിമിഷമാണ് സിനിമ കൈവിട്ട് പോകുന്നതെന്നും അമല പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമല ഷാജി. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	'കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. സത്യം പറഞ്ഞാൽ, അവയിൽ പലതും 90% പാസായി. പക്ഷേ എന്ത് പറയാൻ... ചിലപ്പോൾ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാറില്ല. ജീവിതത്തിൽ ശരിയായ സമയത്ത് ഇതിലും വലിയ സൗഭാഗ്യങ്ങൾ ലഭിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് അതിൽ സങ്കടമില്ല. 
 
									
										
								
																	
	 
	കാരണം കഴിഞ്ഞ 6 വർഷമായി നിങ്ങൾ എല്ലാവരും എനിക്ക് നൽകിയ സ്നേഹവും പിന്തുണയും എനിക്ക് വളരെ വിലപ്പെട്ടതാണ്. 2023-ൽ എന്നെ ശരിക്കും സന്തോഷിപ്പിച്ച ഒരു ഓഡിഷൻ മെയിൽ വന്നിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു പ്രോജക്ടിന്റെ ഓഡിഷന് അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞത് ഒരിക്കലും മറക്കില്ല', അമൽ പറഞ്ഞു.