Bhoothakaalam Second Part: ഭൂതകാലത്തിനു രണ്ടാം ഭാഗം വരുന്നു
രാഹുല്‍ സദാശിവന്റെ ഏറ്റവും പുതിയ സിനിമയായ 'ഡീയസ് ഈറേ'യിലാണ് ഭൂതകാലത്തിന്റെ രണ്ടാം ഭാഗം വരുന്ന സൂചന നല്‍കിയത്
Bhoothakaalam Second Part: മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രമായ 'ഭൂതകാലത്തിനു' രണ്ടാം ഭാഗം വരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തു 2022 ല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത 'ഭൂതകാലം' വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
രാഹുല്‍ സദാശിവന്റെ ഏറ്റവും പുതിയ സിനിമയായ 'ഡീയസ് ഈറേ'യിലാണ് ഭൂതകാലത്തിന്റെ രണ്ടാം ഭാഗം വരുന്ന സൂചന നല്‍കിയത്. 2026 ല്‍ ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് സൂചന. ഭൂതകാലത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ 'വീട്' അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഭാഗം വരിക.
അതേസമയം ഡീയസ് ഈറേയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍ പ്രധാന വേഷത്തില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതും ഹൊറര്‍ ഴോണറിലുള്ള ചിത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മഞ്ജു വാരിയര്‍ പ്രൊജക്ടിനു ശേഷമായിരിക്കും ഭൂതകാലത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയെന്നാണ് വിവരം.
രേവതി, ഷെയ്ന്‍ നിഗം എന്നിവരാണ് ഭൂതകാലത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.