Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറാട്ട് അണ്ണന്‍ ഇടയ്ക്കിടെ വിളിക്കും, ഭയങ്കര സുന്ദരിയാണെന്ന് പറയും; ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് അനാര്‍ക്കലി (വീഡിയോ)

അനാര്‍ക്കലി മരിക്കാര്‍ നായികയായി അഭിനയിക്കുന്ന മന്ദാകിനി മേയ് 24 നാണ് തിയറ്ററുകളിലെത്തുന്നത്

Aarattu Annan and Anarkali Marikar

രേണുക വേണു

, ബുധന്‍, 22 മെയ് 2024 (12:22 IST)
Aarattu Annan and Anarkali Marikar

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം ഏറെ സുപരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി അഥവാ ആറാട്ട് അണ്ണന്‍. തിയറ്റര്‍ റിവ്യുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ പല സിനിമ താരങ്ങളേയും ഫോണില്‍ വിളിക്കാറുണ്ട്. അത്തരത്തില്‍ തനിക്കും ആറാട്ട് അണ്ണന്റെ ഫോണ്‍ കോള്‍സ് വരാറുണ്ടെന്ന് നടി അനാര്‍ക്കലി മരിക്കാര്‍ പറയുന്നു. ജോബ് ലെസ് ക്ലബ് എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം പറഞ്ഞത്. 
 
' ആറാട്ട് അണ്ണന്‍ ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കാറുണ്ട്. എനിക്കങ്ങനെ പുള്ളിയെ റോങ് ആയൊന്നും ഫീല്‍ ചെയ്തിട്ടില്ല. ഫോണില്‍ വിളിച്ചാല്‍ 20 സെക്കന്‍ഡില്‍ കൂടുതല്‍ പുള്ളി സംസാരിക്കാറില്ല. എന്നെ ബുദ്ധിമുട്ടിക്കത്തേയില്ല..! അങ്ങനല്ല, ഇടയ്ക്ക് ബുദ്ധിമുട്ടിക്കാറുണ്ട്..(ചിരിക്കുന്നു) നമ്മള്‍ എന്തെങ്കിലും പരിപാടിയില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പറ്റില്ല. ഫോണ്‍ എടുത്തില്ലെങ്കില്‍ പുള്ളി പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്യാറില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ചിട്ട് 'ഹലോ... അനാര്‍ക്കലി വളരെ സുന്ദരിയാണ്... അനാര്‍ക്കലി വളരെ ബോള്‍ഡാണ്.. അപ്പോ ഓക്കെ' എന്നു പറഞ്ഞ് ഫോണ്‍ വയ്ക്കും.' അനാര്‍ക്കലി പറഞ്ഞു. 


അനാര്‍ക്കലി മരിക്കാര്‍ നായികയായി അഭിനയിക്കുന്ന മന്ദാകിനി മേയ് 24 നാണ് തിയറ്ററുകളിലെത്തുന്നത്. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Turbo Pre Sale Report: റിലീസിനു മുന്‍പ് ടര്‍ബോ എത്ര കോടി നേടി? ആദ്യദിന റെക്കോര്‍ഡ് ലക്ഷ്യമിട്ട് മമ്മൂട്ടി