Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ കടുംപിടുത്തം, റാസൽഖൈമയിൽ നിന്നും റഷ്യയിലേക്ക് പറന്ന് എമ്പുരാൻ ടീം!

'പൃഥ്വി ഒരു കാര്യം തീരുമാനിച്ചാൽ മാറ്റുക അസാധ്യം': ആന്റണി പെരുമ്പാവൂർ പറയുന്നു

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (16:59 IST)
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങിയ ഒടിയൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു ലൂസിഫർ റിലീസ് ആയത്. 2019 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ.
 
മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് നടനും പൃഥ്വിയുടെ സഹോദരനുമായ ഇന്ദ്രജിത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലൂസിഫറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാൻ പൃഥിരാജ് എടുത്ത തീരുമാനത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
ലൂസിഫറിന്റെ ക്ലൈമാക്‌സ് യു.എ.ഇയിലെ റാസൽഖൈമയിൽ വെച്ചായിരുന്നു ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അതിലെ രംഗങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കാൻ വേണ്ടി റഷ്യയിൽ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ലൊക്കേഷനുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വി ഒരു തീരുമാനമെടുത്താൽ അത് മാറ്റാൻ വലിയ ബുദ്ധിമുട്ടാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് സാധ്യത; സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സാഹചര്യം നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

തൃശൂര്‍ പൂരത്തിനു തുടക്കമായി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

പിന്തുണയെന്നത് വെറും വാക്കല്ല; ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍

അടുത്ത ലേഖനം
Show comments