Webdunia - Bharat's app for daily news and videos

Install App

എമ്പുരാൻ വിജയിച്ചാലും ഇല്ലെങ്കിലും മോഹൻലാലിന്റെ ഭാവിക്ക് പ്രശ്‌നമൊന്നും ഇല്ല: ബന്ധു ബിജു ഗോപിനാഥൻ

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (16:34 IST)
നേര് ഒഴികെ അടുത്തിടെ തിയറ്ററിലെത്തിയ മോഹൻലാൽ ചിത്രങ്ങളെല്ലാം പരാജയം ഏറ്റ് വാങ്ങിയിരുന്നു. ഇനി പ്രതീക്ഷ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ ആണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. എന്നാൽ പാൻ ഇന്ത്യൻ ലെവലിലുളള ചിത്രങ്ങൾ ചെയ്യുന്നത് മോഹൻലാലിന്റെ ബുദ്ധിയില്ലായ്മ കാരണമാണെന്ന് പറയുകയാണ് ബന്ധുവായ ബിജു ഗോപിനാഥൻ നായർ. മോഹൻലാൽ തുടങ്ങി വെച്ച ബിസിനസ്സുകൾ പരാജയപ്പെട്ടതിന് കാരണവും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിജു ഗോപിനാഥൻ നായർ പറയുന്നു.
 
'ഇൻഷൂറൻസിൽ ആയാലും സിനിമാ രംഗത്ത് ആയാലും രണ്ട് തരത്തിലുളള വർക്കുണ്ട്. സ്മാർട്ട് വർക്കും ഹാർഡ് വർക്കും. പ്രേമലു 3 കോടിക്ക് എടുത്ത് 136 കോടി ലാഭമുണ്ടാക്കി. 150 കോടിക്ക് എടുത്ത ബറോസ് 250 കോടി കളക്ട് ചെയ്താലും റേഷ്യോ വെച്ച് നോക്കുമ്പോൾ ലാഭമല്ല. കോമൺസെൻസില്ല. പുളളി എല്ലാ സിനിമകളേയും കാണുന്നത് പാൻ ഇന്ത്യൻ ലെവലിലാണ്. നേരത്തെ കുഞ്ഞാലിമരക്കാർ വന്നു.
 
400-500 കോടി കളക്ട് ചെയ്തിട്ടുളള ഒരു ചിത്രം മോഹൻലാലിനില്ല. പ്രഭാസിന് പറയാം. വിജയ്ക്ക് പറയാം. പക്ഷേ മോഹൻലാലിന് ഒരു ട്രാക്ക് ഉണ്ടോ? എംമ്പുരാൻ 150-200 കോടിയുണ്ട്. പ്രോഫിറ്റ് ആയാലും 50 കോടിക്ക് മുകളിൽ വരില്ല. 150 ദിവസത്തെ ഷൂട്ടും കഴിഞ്ഞ് 250 കോടിയും മുടക്കി വരുമ്പോൾ റിസൾട്ട് ഇങ്ങനെയല്ലേ. അത് പുള്ളിയുടെ ബുദ്ധിയില്ലായ്മ എന്നേ പറയാൻ പറ്റൂ.
 
എന്തുകൊണ്ട് പുള്ളി എംമ്പുരാൻ പാൻ ഇന്ത്യൻ ലെവലിൽ ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല. പുള്ളിക്ക് അത്തരമൊരു ട്രാക്ക് ഇല്ല. പാൻ ഇന്ത്യൻ ലെവലിലേക്ക് പോകാനുളള സമയം പുള്ളിക്ക് നേരത്തെ ഉണ്ടായിരുന്നു. ഒരു നെഗറ്റീവ് ട്രെൻഡ് നിൽക്കുന്ന ഈ സമയത്ത് 500-600 കോടി കളക്ഷൻ കിട്ടുമെന്ന് കരുതുന്നത് എങ്ങനെയാണെന്ന് അറിയില്ല.
 
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മോഹൻലാലിന്റെ ഭാവിക്ക് പ്രശ്‌നമൊന്നും ഇല്ല. ഭാവിയെ കുറിച്ച് പേടിക്കേണ്ട കാര്യമൊന്നും പുളളിക്കില്ല. പ്രേക്ഷകർക്ക് മടുത്തുവെങ്കിൽ താൻ നിർത്തുമെന്ന് പുളളി പറഞ്ഞിട്ടുണ്ട്. മടുത്തുവെന്ന് പ്രേക്ഷകർക്ക് മെയിൽ അയച്ച് പറയാൻ പറ്റില്ലല്ലോ. അതിനാണ് ആ ട്രാക്ക് നോക്കുന്നത്. മാർക്കോ ഇറങ്ങിയ ദിവസമാണ് ബറോസ് ഇറങ്ങിയത്. മാർക്കോ 100 കോടി കളക്ട് ചെയ്തു. അപ്പോൾ ട്രെൻഡ് പുള്ളിക്ക് മനസ്സിലാകുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും', അദ്ദേഹം ചോദിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അതീവ സുരക്ഷയില്‍ രാജ്യം, കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, നടപടി മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തില്‍

Kerala Weather: ചൂടിനു വിട; കാലവര്‍ഷം വരുന്നേ

യു എൻ സുരക്ഷാ കൗൺസിലിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പാകിസ്ഥാൻ, വാദങ്ങളെല്ലാം തള്ളി, മിസൈൽ പരീക്ഷണത്തിനും വിമർശനം

'ഇനിയെങ്കിലും നിര്‍ത്തൂ'; ആറാട്ടണ്ണനു ജാമ്യം

അടുത്ത ലേഖനം
Show comments