Publish Date: Fri, 28 Feb 2020 (09:48 IST)
Updated Date: Fri, 28 Feb 2020 (09:55 IST)
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അനു മോഹൻ വന്നത്. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ് അനു. ചേട്ടൻ വിനു മോഹനും ഒരു നടൻ. ചട്ടമ്പിനാട്, ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട്, തീവ്രം തുടങ്ങി അയ്യപ്പനും കോശിയിലും വരെ എത്തി നില്‍ക്കുന്ന അനു തന്റെ സിനിമാ ജീവിതം പറയുകയാണ്.
നടന്‍ മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്ക് വഴി തുറന്ന് തന്നത് എന്ന് അനു പറയുന്നു. ചട്ടമ്പിനാട് എന്ന സിനിമയിലൂടെയായിരുന്നു അനു മോഹൻ തുടക്കം കുറിച്ചത്. ‘ചട്ടമ്പിനാടിന്റെ ലൊക്കേഷൻ അന്ന് പളനിയിലായിരുന്നു ചേട്ടനും അമ്മയുമൊക്കെ ലൊക്കേഷനിൽ ആയിരുന്നു. ബാംഗ്ലൂർ നിന്നും ലീവിന് വന്ന ഞാൻ അവരെ കാണാൻ ലൊക്കേഷനിലെത്തി.’
‘അവിടെയെത്തിയപ്പോൾ മമ്മൂക്ക എന്നെ വിളിക്കുന്നുണ്ടെന്ന് ആന്റോ ചേട്ടൻ വന്ന് പറഞ്ഞു. എന്നെയോ എന്തിന് എന്ന് ഞാന്‍ ചോദിച്ചു. അവിടെ ചെന്ന് കുറെ കാര്യങ്ങള്‍ ചോദിച്ചു. എന്താ പഠിക്കുന്നത് എന്നൊക്കെ. അപ്പോഴേക്കും ഷാഫിക്ക വന്നു. അവർ പറഞ്ഞതൊന്നും ആദ്യം എനിക്ക് മനസിലായില്ല.പിന്നെ അവർ പറഞ്ഞു മമ്മൂക്കയുടെ ചെറുപ്പം ഞാൻ അഭിനയിക്കണം എന്ന്. മമ്മൂക്ക പറഞ്ഞു ഇവന്‍ മതിയെന്ന്. അതും പറഞ്ഞ് ഒരൊറ്റപോക്ക്. അന്ന് ഞാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു. എനിക്ക് ടെന്‍ഷന്‍ ആയി. പിന്നെ ഞാന്‍ ഓക്കെ ചെയ്യാമെന്ന് പറഞ്ഞു. പെട്ടെന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അതില്‍ അഭിനയിക്കാമെന്ന് പറഞ്ഞത്. അങ്ങനെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ അനു പറഞ്ഞു
ചിപ്പി പീലിപ്പോസ്
Publish Date: Fri, 28 Feb 2020 (09:48 IST)
Updated Date: Fri, 28 Feb 2020 (09:55 IST)