Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധിപത്യം നഷ്ടമായി; കൂട്ടിന് ആരുമില്ലാതെ ആര്യയും വീണയും, വിശ്വസിക്കാനാകാതെ ഇരുവരും

ജസ്‌ല

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 28 ഫെബ്രുവരി 2020 (09:00 IST)
ബിഗ് ബോസ് സീസൺ 2 അൻപത് ദിവസങ്ങൾ പിന്നിട്ടതോടെ വൻ മാറ്റങ്ങളാണ് കാണുന്നത്. വീടിനുള്ളിൽ ആര്യ, വീണ, പാഷാണം ഷാജി എന്നിവരുടെ ആധിപത്യം ആയിരുന്നു ഇത്രയും നാൾ. രജിത് കുമാറിനെ കൂട്ടമായി ആക്രമിക്കാൻ ഇവർ മുന്നിലുണ്ടായിരുന്നു. എല്ലാത്തിനും ഏഷണി കുത്തിതിരുകി കൊടുത്തിട്ട് മാറിയിരുന്ന് ആസ്വദിക്കലായിരുന്നു ആര്യയുടെ മെയിൻ ഹോബി. 
 
എന്നാൽ, വൈൽഡ് കാർഡി റീ എൻ‌ട്രിയിലൂടെ അലസാന്ദ്ര, സുജോ, രഘു എന്നിവരും വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ അമൃത, അഭിരാമി എന്നിവരും എത്തിയതോടെ ആര്യ സംഘത്തിന്റെ ചീട്ട് കീറിയെന്ന് തന്നെ പറയാം. എവിടെ നിൽക്കണം, എവിടെ തുടങ്ങണം എന്നറിയാതെ അന്തംവിട്ട് നിൽക്കുന്ന ആര്യയെ ഇടയ്ക്കൊക്കെ കാണാം. 
 
ഇതുവരെ സന്തോഷവും പ്രസരിപ്പും പ്ലാനിംഗും എല്ലാം ആര്യയുടെ ആധിപത്യത്തിൽ ആയിരുന്നു. എന്നാൽ, മറ്റ് 5 പേർ എത്തിയതോടെ വിഷാദഭാവത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ആര്യയും വീണയും. ഈ ആഴ്ചയിലെ ഏറ്റവും ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ഇന്നലത്തെ എപ്പിസോഡ്. 
 
കാണാപ്പൊന്ന് ടാസ്കിൽ മോശം പെർഫോമൻസ് കാഴ്ച വെച്ച 2 പേരെ ജയിലിലേക്ക് അയക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നു രസകരം. തകർന്നിരിക്കുന്ന ആര്യയുടെയും വീണയുടെയും നെഞ്ചത്തേക്ക് അവസാന ആണിയും അടിച്ചത് സാന്ദ്രയും ജസ്‌ലയുമാണ്. ഇതോട് കൂടി ജസ്ല, സാന്ദ്ര എന്നിവർ ആര്യയുമായി പ്ലാൻ ചെയ്തല്ല നോമിനേഷ, തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് നിൽക്കുന്നതെന്ന് വ്യക്തം. ആരെ നോമിനേറ്റ് ചെയ്യണം എന്ന് നല്ല ബോധ്യം എല്ലാവർക്കും ഉണ്ടെന്ന് ഇവരോടൊക്കെ ഇടയ്ക്കിടക്ക് ആര്യ ഓർമിപ്പിക്കാറുണ്ട്. എന്നാൽ, സാന്ദ്രയും ജസ്ല്‌യും തങ്ങളുടെ പേരുകൾ പറയുമെന്ന് എന്തായാലും രണ്ടാളും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
 
രജിത്തിന്റെയും രഘുവിന്റെയും പേരുകളടക്കം ജയിലിലേക്ക് നിര്‍ദേശമായി വന്നെങ്കിലും ഏറ്റവുമധികം പേര്‍ പറഞ്ഞത് ആര്യയുടെയും വീണയുടെയും പേരുകളായിരുന്നു. അഭിരാമി, അമൃത, രജിത്, രഘു, സുജോ എന്നിവര്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും തങ്ങളുടെ പേരുകൾ പറയുമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, ജെസ്ലയും സാന്‍ഡ്രയും എതിരായി നിന്നത് വീണയെയും ആര്യയെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
 
ജയിലില്‍ പോയ ആര്യയും വീണയും തങ്ങള്‍ക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. എല്ലാവരും പ്ലാൻ ചെയ്താണ് തങ്ങളെ ജയിലിലാക്കിയതെന്ന് ആര്യ പറയുന്നുണ്ട്. എന്നാൽ, ഇത്രയും കാലം പ്ലാനിംഗിലൂടെ രജിതിനെ മാത്രം ടാർഗെറ്റ് ചെയ്തുകൊണ്ടിരുന്നവർക്ക് ഇത് പറയാൻ എന്താണ് യോഗ്യത. തങ്ങളുടെ പേരുകള്‍ പറയണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചെന്നും എന്നാല്‍ വ്യത്യസ്ത കാരണങ്ങള്‍ മുന്നോട്ടുവയ്ക്കണം എന്നായിരിക്കും തീരുമാനിച്ചിരിക്കുക എന്ന് ആര്യ ചൂണ്ടിക്കാട്ടി. ഏതായാലും ഇപ്പോഴത്തെ എപ്പിസോഡുകൾ കാണാൻ ഒരു രസമൊക്കെയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്ന് പറയുന്നത്’ - രജിത് കുമാറിനെ വെറുക്കുന്നത് വ്യക്തിപരമായ അനുഭവം കൊണ്ടാണെന്ന് ജസ്‌ല